
ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്. ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിച്ചു. താരം ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഫാഷൻ ചിന്തകളെ കുറിച്ച് സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ചും ഒക്കെയായിരുന്നു ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗ്ലാമര്‍ ലുക്കില്‍ ആണ് താരം ചിത്രംത്തിൽ ഉള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തായ്ലൻഡിൽ നിന്നുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

തായ്ലൻഡിലെ ദ്വീപിൽ വെക്കേഷന് ആഘോഷിക്കുകയാണ് താരം ഇപ്പോൾ. കഴിഞ്ഞ ദിവസവും താരം ദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കളിച്ചുല്ലസിക്കുന്ന താരത്തെയും ഫോട്ടോയിൽ കാണാം. ഓറഞ്ച് നിറത്തിലെ ബിക്കിനിയിൽ ഹോട്ട് ലുക്കിൽ കടൽ തീരത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് താരം ഏറ്റവും പുതിയതായി പങ്കുവെച്ചത്. നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.



photos


