മലയാളം,തമിഴ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് മീന. പ്രേക്ഷകർ ഓർത്ത് വെക്കാനായി നിരവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. ഇപ്പോഴിത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. തന്റെ ബാല്യകാല ചിത്രത്തിനൊപ്പം മകളും അതുപോലെ നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയെപോലുള്ള മകൾ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ലൈക്കും കമ്മെന്റുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അമ്മയുടെ ഫോട്ടോകോപ്പി, അസ്സൽ തനിപ്പകർപ്പ് എന്നൊക്കെയാണ് ഫോട്ടോയ്ക്ക് വരുന്ന കമന്റുകൾ.
മകൾ നൈനികയും സിനിമയിലെ നായികയാണ്. വിജയ് നായകനായ “തെരി” എന്ന ചിത്രത്തിലൂടെയാണ് നൈനിക സിനിമ ജീവിതത്തിൽ ഹരിശ്രീ കുറിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ നിരവധി അവാർഡുകളും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കി. അമ്മയെപ്പോലെ തന്നെ അഭിനയത്തിൽ അസാമാന്യ കഴിവ് തനിക്കുമെണ്ടെന്ന് ഈ ചെറുപ്രായത്തിൽ തന്നെ തെളിയിച്ച് കഴിഞ്ഞു കുട്ടി നൈനിക. മീന മലയാളത്തിലും, തമിഴിലും സിനിമ ആസ്വാദകർക്ക് ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്.