മനുഷ്യരുടെ ഇടയിൽ ഭീതിയുണർത്തുന്നതും അതിലുപരി ആചാര്യം ഉണ്ടാക്കുന്നതുമായ കാര്യം മാണ്, ത്വക്കിനടിയില്‍ പിടിപ്പിച്ച ചിപ്പുകൾ യെന്ന ആശയം. ഇതു കൂടുതലായി കണ്ടിരുന്നത് സ്വീഡനിൽ ലായിരുന്നു, ഇപ്പോൾ ഇതാ ദുബായിലും. യു എ ഇ ലെ ടെലികോം കമ്പനിയായ എത്തിസലാതാണ് ഇതു അവതരിപ്പിച്ചിരിക്കുന്നത്. ഇനി കൂടുതൽ രാജ്യത്തേക്കു ചിപ്പിന്റെ കടന്നുവരുവു പ്രതിക്ഷിക്കാം.
യു എ ഇ ടെലികോം കമ്പനി എത്തിസലാതിനു ഈ സാങ്കേതികവിദ്യ നിർമ്മിച്ചു നൽകുന്നത് സ്വീഡൻ കമ്പനിയായ ബയോഹാക്‌സ് ആണ്. ടെക്നോളജി ലോകത്തു പലരും ചിപ്പിനെ ടെക്നോളജി വളർച്ചയായി കാണുണ്ടാകിലും ഇതു മനുഷ്യരുടെ സ്വകാര്യത നഷ്ട്ടപ്പെടുത്തുന്നവയെന്നും ചിലർ പറയുന്നു. കുത്തിവെക്കാവുന്ന മൈക്രോ ചിപ്പുകൾ ആണ് എത്തിസലാത് നിർമ്മിക്കുന്നത് യെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഒരു വ്യക്തിയുടെ ഐഡി, ക്രെഡിറ്റ് കാർഡ്, ബിസിനസ്സ് ഡേറ്റാ തുടക്കിയവയാണ് സ്റ്റോർ ചെയ്യിക്കുക. മധ്യേഷ്യയില്‍ ഈ സാകേതികവിദ്യ ആദ്യമായി ആണു വരുന്നത്. ഇതിനെ ബയോഹാക്കിങ് യെന്നുയാണ് വിളിക്കുന്നത്. ഒരു പ്രതേക സിറിഞ്ച് ഉപയോഗിച്ചു തള്ളവിരള്ളിനും ചുണ്ടുവിരളിനും ഇടയിൽ ഒരു അരിമണി വലുപ്പത്തിലുള്ള ചിപ്പ് പിടിപ്പിക്കുകയാണ് ചെയുന്നുയെന്നു മെഡിക്കൽ ടാറ്റു കലാകാരനായ ഹാസിം നവോറി പറഞ്ഞത്.
എത്തിസലാത്തിന്റെ ഇനവേഷന്‍ ടീമിലുള്ള ജോര്‍ജ് ഹെല്‍ഡിന്റെ കൈയ്യില്‍ ഓക്ടോബര്‍ 7ന് ചിപ് സ്ഥാപിക്കല്‍ നടത്തിയിരുന്നു. ചിപ്പ് സ്ഥാപിക്കുമ്പോള്‍ തുളച്ചു കയറുന്ന തന്നെയാണ് നടക്കുന്നത്. എന്നാല്‍, വേദന എടുക്കില്ല. ചിപ്പ് വയ്ക്കുന്ന ദിവസം മുഴുവന്‍ അസ്വസ്ഥത അനുഭവപ്പെടും എന്നാല്‍, ഇതു സുഖപ്പെടും. ഇതു വെറുമൊരു ധരിക്കാവുന്ന ഉപകരണമല്ല, മറിച്ച് നിങ്ങളില്‍ തന്നെ ഇരിക്കുന്ന ഒരു ഉപകരണമാണ്. നിങ്ങള്‍ക്ക് ഇത് മാറ്റിവയ്ക്കാന്‍ സാധിക്കില്ല, നഷ്ടപ്പെടുകയുമില്ല. അപകടം ഉണ്ടായാല്‍ പോലും അത് നിങ്ങളില്‍ തന്നെയിരിക്കുമെന്നും ഹെല്‍ഡ് പറഞ്ഞു.
എന്നാല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ ഇതു ഹാക്കു ചെയ്യപ്പെട്ടുകൂടെ എന്ന ചോദ്യത്തിന് നവോറി പറഞ്ഞത്. അതിന് പല യാഥാർഥ്യം തെളിയിക്കല്‍ കടമ്പകൾ കടക്കേണ്ടി വരുമെന്നാണ്. ഇക്കാര്യത്തില്‍ രാജ്യാന്തര തലത്തില്‍ ചില ധാരണകള്‍ എത്തിച്ചേരേണ്ടതായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. എത്തിസലാത്തിന്റെ ചിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കേണ്ട. മുപ്പതു നാല്‍പ്പതു വര്‍ഷം മുൻപ് ബാങ്ക് കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഇന്നെനിക്ക് അത്തരം ഒരു കാര്‍ഡ് ഉണ്ട്. അതില്‍ എന്റെ ഐഡിയും സിം കാര്‍ഡും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു, അത് മെഷീനിലിട്ട് പണമെടുക്കാം. പുതിയ ചിപ്പിനെ ഒരു ഇലക്ട്രോണിക് സ്മാര്‍ട് കവാടം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കാര്‍ഡിനു പകരം ത്വക്കിനുളളിലെ ചിപ്പ് നിങ്ങളുടെ ഐഡന്റിറ്റി ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.