‘ഇതില്‍ എത്ര സുന്ദരിയാ സംവൃത’ ; റിമയുടെ പോസ്റ്റ് മറുപടിയുമായി അര്‍ച്ചനയും സംവൃതയും..!

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന നടിയാണ് സംവൃത സുനില്‍. താരത്തിന്‍റെ പഴയ ചിത്രം പങ്കുവെച്ച് കൊണ്ട് റിമ കല്ലിങ്കൽ ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സംവൃതയുടെ സൗന്ദര്യത്തെ പ്രശംസിച്ചാണ് റിമ പോസ്റ്റ് ഇട്ടിരിക്കുന്നത്. നീലത്താമര എന്ന ചിത്രത്തിലെ മനോഹരമായ ചിത്രം പങ്കുവച്ചായിരുന്നു റിമയുടെ പോസ്റ്റ്. നീലത്താമര എന്ന ചിത്രത്തില്‍ പാടത്തെ വരമ്പിലൂടെ സംവൃതയും റിമയും അർച്ചന കവിയും നടന്നുപോകുന്നൊരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇസ്റ്റഗ്രാമില്‍ ചര്‍ച്ചയായി കഴിഞ്ഞു. ഫോട്ടോക്ക് താഴെ നിരവധി കമന്‍റുകളാണ് എത്തിയിരിക്കുന്നത്.

‘നോക്കൂ, അർച്ചനേ, നമ്മളൊക്കെ കഷ്ടപ്പെട്ട് നടക്കാൻ ശ്രമിക്കുന്നു ഈ സംവൃത എന്തൊരു സുന്ദരിയാണ്. ചിത്രം പങ്കുവെച്ച് റിമ ഇന്‍സ്റ്റയില്‍ കുറിച്ചു. തൊട്ടു പിറകെ സംഗതി സത്യമാണെന്ന് അർച്ചന കവിയും മറുപടിയുമായി എത്തി. നിങ്ങൾ എന്‍റെ ഈ ദിവസം മനോഹരമാക്കിയെന്നായിരുന്നു റിമയുടെ പോസ്റ്റിന് സംവൃതയുടെ കമന്‍റ് എം.ടി. വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് നീലത്താമര. 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ നീലത്താമരയും. ചിത്രത്തിലെ

കുഞ്ഞിമാളു എന്ന അര്‍ച്ചനയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. രത്നം എന്ന സംവൃതയുടെ കഥാപാത്രവും അമ്മിണിയായി റിമ എത്തിയതും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചിത്രത്തില്‍ കൈലാഷ്, അമല പോൾ, ശ്രീദേവി ഉണ്ണി, മാല പാർവ്വതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.

Previous article‘പാതി വെച്ച് പോയല്ലോ ശശിയേട്ടാ’; ശശി കലിംഗയുടെ ഓർമ്മയിൽ സംവിധായകന്‍റെ കുറിപ്പ്..!
Next articleഒരു കെഎസ്ആർടിസി പ്രണയകഥ; കണ്ടക്ടറും ഡ്രൈവറും ഇനി ദമ്പതിമാർ..!

LEAVE A REPLY

Please enter your comment!
Please enter your name here