കൊറിയന്‍ നടനായ മാ ദോങ് സുക് അഥവാ ഡോണ്‍ ലീ എന്ന താരം അടുത്തിടെയാണ് മലയാളികളുടെ ശ്രദ്ധയിൽ പെട്ടത്. താരത്തിൻ്റെ ചിത്രങ്ങളൊക്കെ മോഹൻലാലിൻ്റേതിന് സമമാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
കൊറിയന്‍ പടങ്ങളിലെ ആക്ഷന്‍, മാസ് ചിത്രങ്ങളിലെ സ്ഥിരം നായക കഥാപാത്രം ലീ ആണ്. ചെറു വേഷങ്ങൾ ചെയ്തുവന്നിരുന്ന ലീ യുടെ വളർച്ച പെട്ടെന്നായിരുന്നു. ‘ട്രെയിന്‍ ടു ബുസാന്‍’, ‘ദ ഗ്യാങ്സ്റ്റര്‍, ദ കോപ്പ്, ദ ഡെവിള്‍’, ‘ദ ഔട്ട്‌ലോസ്’, ‘ചാമ്പ്യന്‍’, ‘അണ്‍സ്റ്റോപ്പബിള്‍’ എന്നീ ചിത്രങ്ങളിലൂടെയാണ് ലീ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാലിനും ലീയ്ക്കും മലയാളികള്‍ പല സാമ്യങ്ങളും കണ്ടെത്തിയിരുന്നു
മോഹന്‍ലാലിന്റെ ശരീരപ്രകൃതവും മുഖഛായയുമാണ് മലയാളികൾ ലീയിലും കണ്ടെത്തിയിട്ടുണ്ട്. മലയാളികള്‍ ഇദ്ദേഹത്തെ സ്‌നേഹത്തോടെ വിളിയ്ക്കുന്നത് ‘കൊറിയന്‍ ലാലേട്ടന്‍’ എന്നാണ്. ‘ഇറ്റേണല്‍സ്’ എന്ന മാര്‍വല്‍ ചിത്രത്തിലൂടെ ഹോളിവുഡിലും താരം ഒരു കൈ നോക്കാനുള്ള ശ്രമം നടത്തിയിരുന്നു. ലീയുടെ ഇന്ത്യന്‍ സിനിമയിലും ലീ വരുന്നെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.