ഇഡലി മുത്തശ്ശിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ആനന്ദ് മഹീന്ദ്ര; കയ്യടിച്ചു സോഷ്യൽമീഡിയ.!

ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് വാർത്തകളിൽ ഇടം നേടിയ മുത്തശ്ശിയെ കുറിച്ച് മലയാളികൾ മറക്കാനിടയില്ല. ഇഡ്ഡലി മുത്തശ്ശിയുടെ വർഷങ്ങളായുള്ള ആഗ്രഹം ആണ് ഇപ്പോൾ സഫലമായിരിക്കുന്നത്. സ്വന്തമായി ഒരു വീട് എന്ന ഇഡലി മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി ഇരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര. ഇവരുടെ ജീവിത സാഹചര്യം കണ്ടു അവരുടെ കടയും വീടും കൂടി ചേർന്ന സ്ഥലം വാങ്ങി അവരുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

കോയമ്പത്തൂരിലാണ് അമ്മയുടെ ഇഡ്ഡലി കട സ്ഥിതിചെയ്യുന്നത്. ഒരുപാട് പ്രമുഖരുടെ പിന്തുണയാണ് ഇഡ്ഡലി മുത്തശ്ശിക്ക് ഉള്ളത്. പുകയടുപ്പിൽ ഇഡലി തയ്യാറാക്കി ഒരു രൂപയ്ക്ക് വിറ്റിരുന്ന കമലത്താൾ എന്ന മുത്തശ്ശി വാർത്തകളിലൂടെ പ്രശസ്ത ആയതിനെ തുടർന്നാണ് ഇഡ്ഡലി മുത്തശ്ശി എന്ന് അറിയപ്പെടാൻ തുടങ്ങിയത്. കമലത്താൾ എന്ന ഇഡ്ഡലി മുത്തശ്ശിയുടെ ജീവിതത്തിൽ ചെറിയ ഇടപെടൽ നടത്താൻ അനുവദിച്ചതിന് അവർക്ക് നന്ദി അറിയിക്കുകയാണ് ആനന്ദ് മഹീന്ദ്ര.

ഇനിയുള്ള കാലത്ത് സ്വന്തം വീടും വീടിനോടു ചേർന്ന ജോലിസ്ഥലത്തും ഇരുന്ന് ഇഡ്ഡലി പാചകം ചെയ്യാനും വിൽക്കാനും ഉള്ള സൗകര്യം അവർക്ക് ഒരുക്കി കൊടുത്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. ഇഡലി മുത്തശ്ശിയെ കൂടാതെ രജിസ്ട്രേഷൻ നടപടികൾ വേഗത്തി ലാക്കാൻ സഹായിച്ച തൊണ്ടമുത്തൂർ രജിസ്റ്റർ ഓഫീസ് ജീവനക്കാർക്കും ആനന്ദ് മഹീന്ദ്ര തന്റെ നന്ദി രേഖപ്പെടുത്തി. പട്വിറ്ററിലൂടെയാണ് ആനന്ദ് മഹിന്ദ്ര ഈ സന്തോഷ വാർത്ത പങ്കു വെച്ചത്.

Previous articleനിറച്ചാർത്തിൽ സുന്ദരിയും സുന്ദരനുമായി ദുർഗ്ഗയും അർജ്ജുനും; വൈറലായി ഹൽദി ചിത്രങ്ങൾ!
Next articleമൂന്നാം വയസിൽ അടുത്ത ഗ്രാമത്തിലെ ചെക്കനുമായി എന്റെ കല്യാണം; ജീവിക്കാൻ തുടങ്ങിയത് 18 മത് വയസിൽ

LEAVE A REPLY

Please enter your comment!
Please enter your name here