വിവാഹത്തിന് ശേഷം പെൺകുട്ടികൾ അനുഭവിക്കുന്ന പീ ഡനങ്ങളെ കുറിച്ച് അഞ്ജലി ചന്ദ്രൻ പങ്കുവെച്ച കുറിപ്പ്, കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
വിശേഷമൊന്നുമായില്ലേ? ഇന്ത്യയിൽ വിവാഹത്തിനു ശേഷം മാസമൊന്നു കഴിഞ്ഞാൽ വിശേഷമായില്ലേ എന്ന ചോദ്യം കേൾക്കാത്ത വിവാഹിതർ വളരെ ചുരുക്കമാവും. നമ്മുടെ സാഹചര്യത്തിൽ ഗാർഹിക പീ ഡനവും ഈ വിശേഷം ഉണ്ടാവലും തമ്മിൽ ഇഴപിരിയാനാവാത്ത ബന്ധമുണ്ട്. പഠനമോ ജോലിയോ മുന്നിൽ കണ്ട് രണ്ട് വ്യക്തികൾ തമ്മിൽ മാത്രമുണ്ടാക്കുന്ന ധാരണകളെ കാറ്റിൽ പറത്തി സ്ത്രീകളുടെ ജീവിതം കീഴ്മേൽ മറിക്കാൻ ഈ വിശേഷം ചോദിക്കുന്ന അഭ്യുദയാകാംക്ഷികൾക്ക് പലപ്പോഴും സാധിക്കും എന്നതാണ് സത്യം.
വിവാഹത്തിനു ശേഷമുള്ള വിശേഷം ചോദിക്കുന്നതിന്റെ കോമൺ പാറ്റേൺ ഏകദേശം ഇങ്ങനെയിരിക്കും. പ്രണയിച്ചോ അല്ലാതെയോ വിവാഹം കഴിക്കുന്ന ഭൂരിപക്ഷം ആൾക്കാർക്കും തങ്ങളുടെ കുഞ്ഞ് എപ്പോൾ വേണം എന്നതിനെ പറ്റി ഒരു ധാരണയുണ്ടാവും. ഇങ്ങനെ ഫാമിലി പ്ലാനിംഗ് ഒക്കെ നടത്തി ജീവിക്കുന്നവരുടെ മുന്നിൽ രണ്ടു മാസത്തിനുള്ളിൽ വിശേഷം വല്ലതും എന്ന ചോദ്യവുമായി ആരെങ്കിലും പ്രത്യക്ഷപ്പെടും.
എങ്ങനെയെങ്കിലും ഇത്തരക്കാരിൽ നിന്നും താൽക്കാലികമായി രക്ഷ നേടിയാലും ആറുമാസത്തിനുള്ളിൽ വീണ്ടും വിശേഷമൊന്നുമില്ലേ എന്ന ചോദ്യം ഇത്തരക്കാരിൽ നിന്നും പ്രതീക്ഷിക്കാം. ഇത്തവണ പക്ഷേ ഇവരുടെ മോഡ് ഓഫ് ഓപ്പറേഷൻ കുറച്ചു വ്യത്യസ്തമായിരിക്കും . മിക്കപ്പോഴും ഇത്തവണ ചോദ്യം വീട്ടുകാരോട് ആവും. ഈ പ്രാവശ്യവും പലർക്കും ഇവരിൽ നിന്നും രക്ഷനേടാൻ പറ്റും. ഇനി വർഷമൊന്നു കഴിയുമ്പോഴേക്കും വിശേഷമായില്ലെങ്കിൽ
നിങ്ങളുടെ ജില്ലയിലും സമീപ ജില്ലയിലുമുള്ള മികച്ച ഗൈനക്കോളജിസ്റ്റുകളുടെ കൺസൾട്ടേഷൻ സമയം വരെ നിങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കാൻ ഇവരു റെഡിയാണ്. ഇങ്ങനെ വർഷം രണ്ടു കഴിഞ്ഞ് കുട്ടികൾ മതിയെന്നു ചിന്തിക്കുന്ന ഒരുപാടു പേർ സോഷ്യൽ പ്രഷറിന്റെ മേലെ ഗർഭിണിയാവാറുണ്ട്. ഇതേ സോഷ്യൽ പ്രഷറിന്റെ നിശബ്ദ ഇ ര കളാവുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്. പെൺകുട്ടിയ്ക്ക് എന്തെങ്കിലും ശാരീരികമായ പ്രശ്നങ്ങളാൽ ഗർഭിണിയാവാൻ കഴിഞ്ഞില്ലെങ്കിൽ അവളെ മാ നസികമായി

വളഞ്ഞിട്ട് ആ ക്രമിക്കുന്ന ഇവരിൽ പലരും അപ്പുറത്തുള്ള വ്യക്തിയെ പറ്റി ചിന്തിക്കുകയേ ഇല്ല. താൽക്കാലികമായ ശാരീരിക പ്രശ്നങ്ങളാൽ കുഞ്ഞുങ്ങളില്ലാത്തവരോട് അവരുടെ വിവാഹ സമയത്ത് കല്യാണം കഴിച്ച മറ്റു പലരുടെയും കുഞ്ഞുങ്ങളപ്പോൾ ഒന്നാം ക്ലാസിൽ ചേർന്നതൊക്കെ പറഞ്ഞ് കുത്തുമ്പോൾ ഇവർക്ക് വല്ലാത്തൊരു മന:സുഖം കിട്ടും. ഇനി വർഷങ്ങളായി കുഞ്ഞുങ്ങളില്ലാതെ ബുദ്ധിമുട്ടുന്നവരാണെങ്കിൽ സ്വന്തം വീട്ടിൽ വരെ പലതരത്തിലുള്ള ഗാർഹിക പീ ഡന ങ്ങളിലൂടെയാവും കടന്നു പോവുക.
ഒളിഞ്ഞും തെളിഞ്ഞും ‘ഇങ്ങനെ ഒരുത്തിയെ ആണല്ലോ എന്റെ മോന് കിട്ടിയത് ‘, ‘എന്റെ മോന്റെ കുഞ്ഞിനെ കണ്ടിട്ട് കണ്ണടച്ചാൽ മതിയായിരുന്നു ‘ എന്നു തുടങ്ങി മ ച്ചി എന്നു വരെ കേട്ട സ്ത്രീകളുണ്ട്. ആഘോഷവേളകളിൽ ചിലരെങ്കിലും ഇവരെ മാറ്റി നിർത്താറുണ്ട്. ചിലരാവട്ടെ ഇവർ കുഞ്ഞുങ്ങളെ തൊട്ടാൽ കുഞ്ഞുങ്ങൾക്ക് ദോ ഷമാണെന്ന് പറഞ്ഞ് കുഞ്ഞുങ്ങളെ വരെ ഇവരുടെ മുന്നിൽ നിന്നും മാറ്റിക്കളയും. ഇത്തരത്തിൽ ഒരു പാട് മാനസിക പീ ഡ നങ്ങളിലൂടെയാണ് പല സ്ത്രീകളും കടന്നു പോവുന്നത്.
പങ്കാളിയുടെ വി ഷമം മനസ്സിലാക്കാതെ സോഷ്യൽ പ്രഷറിന്റെ പുറത്ത് മദ്യ പാനത്തിലഭയം തേടുന്ന ഭർത്താവ് കൂടിയുണ്ടെങ്കിൽ ജീവിച്ചിരിക്കെ തന്നെ ഇവരിൽ പലരും ഉള്ളിൽ മ രിച്ചു പോയിട്ടുണ്ടാവും. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി ഭാര്യമാരെ ഉപേക്ഷിക്കുന്നവരുമുണ്ട്. ഭർത്താവിന്റെ കുഴപ്പം കൊണ്ടാണ് കുഞ്ഞില്ലാത്തതെങ്കിൽ ഭാര്യ ജീവിതകാലം മുഴുവൻ ഇയാളോടൊപ്പം ജീവിക്കണം എന്നതാണ് മിക്കസ്ഥലത്തെയും നാട്ടുനടപ്പ്.

ഭർത്താവിന്റെ ശാരീരിക പ്രശ്നങ്ങൾ പുറത്തു പറയാതെ ഇതെല്ലാം ഭാര്യ കാരണമെന്ന് വരുത്തിത്തീർത്ത് അവളെ നാട്ടുകാരുടെയും വീട്ടുകാരുടെയും പീ ഡ നങ്ങൾക്ക് മുന്നിലേയ്ക്ക് തള്ളിവിടുന്നവരുമുണ്ട്. ഇനി ഇതൊന്നുമല്ലാതെ വിവാഹം കഴിഞ്ഞ് ആദ്യ മാസം ഗർഭിണി ആവുന്നവരെ പീ ഡി പ്പിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. അബോർഷൻ സംഭവിച്ചത് സ്ത്രീയുടെ തെറ്റായി ചിത്രീകരിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നവരുണ്ട്.
വ ന്ധ്യത അനുഭവിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന പീ ഡ നങ്ങളോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നാണ് ഭിന്നശേഷി ഉള്ള കുഞ്ഞുങ്ങൾ ജനിച്ചാൽ അമ്മമാരുടെ കുഴപ്പമായി കണ്ട് അവരെ മാ നസികമായി പീ ഡി പ്പിക്കുന്നതും. പെൺകുഞ്ഞുങ്ങൾ ജനിച്ചത് അമ്മമാരുടെ കുറ്റമായി കണ്ട് അതിനും അമ്മമാരെ പീ ഡി പ്പിക്കുന്നുവരുമുണ്ട്. ഇത്തരത്തിലുള്ള പീ ഡ നങ്ങളും ഗാ ർഹിക പീ ഡന പരിധിയിൽ വരേണ്ടവയല്ലേ ? അഞ്ജലി ചന്ദ്രൻ