ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ ഒറ്റത്തടിയായ ഒരു മരം മുറിക്കേണ്ടതായ സാഹചര്യം വരുമ്പോള്‍ ഇരിക്കുന്ന കൊമ്പ് തന്നെ ചിലപ്പോള്‍ മുറിക്കേണ്ടി വന്നേക്കാം. ഇത്തരത്തിലൊരു മരം മുറിക്കല്‍ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും.
അല്‍പം സാഹസികത നിറഞ്ഞതാണ് ഈ മരംമുറിക്കല്‍. ഉയര്‍ന്നു നില്‍ക്കുന്ന ഒരു പന മരമാണ് മുറിക്കുന്നത്. മരത്തിന്റെ മുകള്‍ ഭാഗം മുറിച്ചു താഴേക്ക് ഇടുകയാണ്. ഈ സമയത്ത് മരം ആടിയുലയുന്നതും വീഡിയോയില്‍ കാണാം.
അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ് ബോള്‍ പ്ലെയറായ റക്‌സ് ചാപ്മാന്‍ ആണ് ട്വിറ്ററില്‍ അപൂര്‍വമായ ഈ മരം മുറിക്കല്‍ വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Ever seen anyone cut a really tall palm tree?
— Rex Chapman🏇🏼 (@RexChapman) September 25, 2020
Oh my god… pic.twitter.com/O0sde0ZCz0