എ സര്‍ട്ടിഫിക്കറ്റോടെ തീയേറ്ററിലെത്തി ഇതിനകം പ്രേക്ഷക നിരൂപക പ്രശംസ നേടിയ കളയിലെ കിടപ്പറ രംഗങ്ങളുടെ മേക്കിങ് വീഡിയോ ടൊവിനോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുകയാണ്
ടൊവിനോ തോമസ് നായകനായ ‘കള’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ടൊവിനോയുടേയും സുമേഷ് മൂറിന്‍റേയും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ വാഴ്ത്തിയിരിക്കുകയാണ്.
വയലൻസിന്‍റെ അതിപ്രസരമുള്ളതിനാൽ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കിടപ്പറ രംഗങ്ങളുടെ മേക്കിങ് വീഡിയോ ടൊവിനോ തന്നെ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്.
‘കള’ ബിഹൈൻഡ് ദി സീൻസ്, ഇങ്ങനെയാണ് ഞങ്ങൾ ഇത് ചെയ്തത്, ഞാനെന്‍റെ വാക്കു പാലിച്ചു എന്നൊക്കെ കുറിച്ചുകൊണ്ടാണ് ടൊവി ഇൻസ്റ്റയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കിടക്കയിൽ മലന്ന് കിടക്കുന്ന ടൊവിനോയുടെ മുകളിൽ കയറിയിരുന്നാണ് ഛായാഗ്രാഹകൻ അഖിൽ ജോര്‍ജ്ജ് രംഗം ചിത്രീകരിക്കുന്നത്. സമീപത്തായി നായിക ദിവ്യ പിള്ള ഇരിക്കുന്നതും വീഡിയോയിൽ കാണാം.