‘ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’; ലാൽ ജോസും ഭാര്യയും പിന്നെ ക്യൂട്ട് മാത്തുവും

209749729 112864374278718 8933123851243563544 n

നിരവധി ശ്രദ്ധേയ മലയാള സിനിമകളൊരുക്കി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സംവിധായകനാണ് മലയാളത്തിന്‍റെ പ്രിയ സംവിധായകനായ ലാൽ ജോസ്. ഏറെ നാള്‍ സിനിമയിൽ സഹസംവിധായകനായിരുന്ന ശേഷമാണ് ‘ഒരു മറവത്തൂർ കനവ്’ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. ഇതിനകം 25ലേറെ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ‘മ്യാവു’ എന്ന സിനിമയാണ് ഒടുവിൽ അദ്ദേഹം സംവിധാനം ചെയ്ത് തീയേറ്ററുകളിലെത്തിയത്.

സോഷ്യൽമീഡിയയിൽ സജീവമായ അദ്ദേഹം ഇപ്പോഴിതാ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പും ചിത്രങ്ങളും ശ്രദ്ധ നേടിയിരിക്കുകയാണ്. ഭാര്യ ലീനയോടൊപ്പമുള്ളതാണ് ലാൽ ജോസിന്‍റെ ചിത്രങ്ങള്‍. ഒരു കുഞ്ഞിനേയും ഇവർ എടുത്തുപിടിച്ചിട്ടുമുണ്ട്.

rsehjd

2019 സെപ്റ്റംബറിൽ ഐറിനും തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യുവും തമ്മിൽ വിവാഹിതരായത്. ഇവരുടെ കുഞ്ഞ് മാത്തുവാണ് കൈയ്യിലുള്ളത്. 30-ാം വിവാഹ വാർഷിക ദിനത്തിൽ ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനമെന്നും ലാൽ ജോസ് കുറിച്ചിട്ടുണ്ട്.

‘എടാ മാത്തൂ … അപ്പുവിന്‍റേയും അമ്മുവിന്‍റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്‍റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’, എന്നാണ് ലാൽ ജോസ് ചിത്രങ്ങളോടൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി കമൻറുകളും ചിത്രങ്ങൾക്ക് താഴെ വരുന്നുമുണ്ട്.

Screenshot 2022 02 16 234026
Previous articleലോസ് ആഞ്ചലസിൽ അവധിക്കാലം ആഘോഷിച്ചു മംമ്ത മോഹൻദാസ്; ചിത്രങ്ങൾ പങ്കുവെച്ചു നടി..!
Next articleഉർവശിയായി റിമിയും, ശ്രീനിവാസനായി കുട്ടാപ്പി.! വീഡിയോ പൊളിച്ചു എന്ന ആരാധകരും; വീഡിയോ.!

LEAVE A REPLY

Please enter your comment!
Please enter your name here