സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് സിനിമ താരങ്ങള്‍. മോര്‍ഫിങ്ങും വ്യാജന്മാരുമെല്ലാം താരങ്ങള്‍ക്ക് പ്രത്യേകിച്ച് നടിമാര്‍ക്ക് വെല്ലുവിളികളായി മാറാറുണ്ട്. ചിലപ്പോഴൊക്കെ താരങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. അത്തരത്തില്‍ തനിക്കുണ്ടായ മോശം അനുഭവത്തിനെതിരെ നടി അനുശ്രീ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോശം കമന്റുകള്‍ ചെയ്തവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അനുശ്രീ. ഇപ്പോഴിതാ നടി മീര നന്ദനും പ്രതികരണവുമായെത്തിയിരിക്കുകയാണ്. കമന്റുകള്‍ക്ക് അപ്പുറം കടന്ന് തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചയാള്‍ക്കെതിരെയാണ് താരം രംഗത്തെത്തിയത്. ലെെവ് വീഡിയോയിലൂടെയായിരുന്നു മീരയുടെ പ്രതികരണം.
തന്റെ മേസേജുകളെന്ന് പറഞ്ഞ് ഒരാള്‍ തന്റെ സുഹൃത്തുക്കളടക്കമുള്ളവര്‍ക്ക് സ്ക്രീന്‍ ഷോട്ടുകള്‍ അയക്കുന്നുവെന്ന് മീര നന്ദന്‍ പറഞ്ഞു. ഫോട്ടോഗ്രാഫര്‍ എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നതെന്നും താരം പറഞ്ഞു. താന്‍ ഫോട്ടോയെടുത്ത് നല്‍കണമെന്ന് ഇയാളോട് ആവശ്യപ്പെട്ടുവെന്നടക്കം മെസേജുകളില്‍ കാണാമെന്നും താരം പറയുന്നു.
എന്നാല്‍ ഇയാളെ തനിക്ക് അറിയില്ല. ഇയാള്‍ക്ക് മെസേജ് അയച്ചിട്ടില്ല. തന്റെ പേരില്‍ ഇയാള്‍ തന്നെയാണ് വ്യാജ പ്രൊഫെെലുകള്‍ ഉണ്ടാക്കിയതും മെസേജ് അയച്ചതെന്നും മീര പറയുന്നു. ഇയാളുടെ ഉദ്ദേശം എന്തെന്ന് അറിയില്ലെന്നും ഇയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മീര പറഞ്ഞു. താന്‍ സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ചും ഫെയ്സ്ബുക്കില്‍ ആക്ടീവല്ല. മെസേജുകള്‍ നോക്കാറേയില്ല. ഇനി അഥവാ തന്റെ പേജില്‍ നിന്നുമാണ് മെസേജ് അയച്ചതെങ്കില്‍ അതില്‍ നീല ടിക്ക് കാണുമായിരുന്നുവെന്നും തന്റേത് വെരിഫെെഡ് പേജാണെന്നും മീര വ്യക്തമാക്കി.
ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2008ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് മീര. നിലവിൽ ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്. കറൻസി, പുതിയമുഖം, കേരള കഫെ, പത്താം നിലയിലെ തീവണ്ടി തുടങ്ങി നിവരധി ചിത്രങ്ങളിൽ മീര അഭിനയിച്ചു.