മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള യാത്രയില്‍ ഒരു സംഭവത്തെ കുറിച്ച് വിശദീകരിച്ച് നടന്‍ ആശിഷ് വിദ്യാര്‍ഥി. ഒരു ഡ്രൈവറും അദ്ദേഹത്തിന്റെ മകളും തന്നെ ജീവിതത്തെ പുതിയ രീതിയില്‍ നോക്കി കാണാന്‍ പ്രാപ്തനാക്കി എന്നാണ് ആശിഷ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
രാവിലെ 4 മണിക്ക് മുംബൈയില്‍ നിന്നും പൂനയിലേക്ക് ഒരു ക്യാബില്‍ പുറപ്പെട്ടു. എന്റെ രണ്ട് ഫ്രണ്ട്‌സിനെയും കൂടെ കൂട്ടിയിരുന്നു. പൂനെയില്‍ എത്തുന്നതിന് മുമ്പേ ആറു മണി ആകാനിരിക്കെ ക്യാബ് ഡ്രൈവര്‍ സാറിന്റെ ഫോണ്‍ തരാമോ? എന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്നെന്ന് പറഞ്ഞു. എന്റെ സുഹൃത്ത് ഫോണ്‍ കൊടുത്തു. അയാള്‍ മകളെ വിളിച്ചു. മോളെ എണീക്ക് സ്‌കൂളില്‍ പോകണ്ടേ, കഴിക്കാന്‍ ഉണ്ടാക്കണ്ടേ എന്ന് പറഞ്ഞു. എന്നാല്‍ 5 മണിക്ക് വിളിക്കാനല്ലേ ഞാന്‍ പറഞ്ഞത് എന്നിട്ട് ഇപ്പോഴാണോ വിളിക്കുന്നേ എന്നായിരുന്നു മകളുടെ മറുപടി. തുടര്‍ന്ന് താന്‍ 4 മണിക്ക് എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കി ഇപ്പോള്‍ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും മകള്‍ പറഞ്ഞു.”
അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു, വീട്ടില്‍ ആരൊക്കെയുണ്ടെന്ന്. 12 വയസുള്ള മകളും 7 വയസുള്ള മകനും മാത്രം. കഴിഞ്ഞ ക്രിസ്മസിന് ഭാര്യയെ നഷ്ടപ്പെട്ടു. എന്റെ മകള്‍ ഇപ്പോള്‍ വലുതായി നാല് മണിക്ക് എണീറ്റു എന്ന സന്തോഷവും അയാള്‍ പങ്കുവെച്ചു. തന്റെ രണ്ട് കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാനായി ഡ്രൈവറായ അച്ഛനെയാണ് ഞങ്ങള്‍ കണ്ടത്. നമുക്ക് എന്താണോ ജീവിതത്തില്‍ കിട്ടിയിരിക്കുന്നത് അതില്‍ നമ്മള്‍ നന്ദിയുള്ളവരായിരിക്കണം. ആ അവസരങ്ങളെല്ലാം ഉപയോഗിക്കണം” എന്ന സന്ദേശങ്ങളാണ് വീഡിയോയിലൂടെ ആശിഷ് പറയുന്നത്.