മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 11 വർഷങ്ങൾ പിന്നിട്ടു. മലയാളക്കരയെ മുഴുവനും കണ്ണീരിലാഴ്ത്തി 2010 ഫെബ്രുവരി രണ്ടിനായിരുന്നു കൊച്ചിൻ ഹനീഫ അന്തരിച്ചത്. വില്ലൻ വേഷങ്ങളിലൂടെ തുടങ്ങിയെങ്കിലും ഹാസ്യതാരമായാണ് അദ്ദേഹം അറിയപ്പെട്ടത്. ഹാസ്യത്തിന്റെ നിഷ്കളങ്കമായ പുതിയ അനുഭവങ്ങൾ നൽകി പ്രേഷകരുടെ മനസ്സിലിടം നേടിയ താരമാണ് കൊച്ചിൻ ഹനീഫ. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയായിരുന്നു ഹനീഫ സിനിമയിലേക്കെത്തിയത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും കൊമേഡിയനായുമൊക്കെ ഹനീഫ ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിന്നു.
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ വാത്സല്യം സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു. മലയാളത്തിൽ മാന്നാർ മത്തായി സ്പീക്കിംഗ്, പഞ്ചാബി ഹൗസ്, അനിയത്തിപ്രാവ്, മഴത്തുള്ളി കിലുക്കം, സൂത്രധാരൻ, കസ്തൂരിമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു. ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളും അഭിനയിച്ച വേഷങ്ങളും ആളുകളെ ചിരിപ്പിക്കുന്നു. തമിഴിൽ രജനികാന്ത്, കമൽഹാസൻ, വിജയ്, വിക്രം, അജിത്ത്, തുടങ്ങിയ പ്രമുഖ താരങ്ങളോടൊപ്പം അദ്ദേഹം അഭിനയിച്ചു. ഇന്നും കൊച്ചിൻ ഹനീഫയുടെ സ്ഥാനത്തു മലയാള സിനിമയിൽ അദ്ദേഹത്തിനു പകരംവെയ്ക്കാൻ മറ്റൊരാളില്ല. സിനിമ താരങ്ങളുമായി വ്യക്തിപരമായി അടുപ്പം സൂക്ഷിച്ചിരുന്ന ഹനീഫയുടെ കുടുംബത്തെ ഇപ്പോൾ സഹായിക്കുന്നത് ദിലീപ് മാത്രമാണ്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ ശാന്തിവിള ദിനേശന്റെ വാക്കുകളാണ്. ഹനീഫയുടെ മരണത്തിനു ശേഷം ദിലീപ് ആ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചുമാണ് വെളിപ്പെടുത്തൽ, വാക്കുകൾ, പട്ടണം റഷീദിനെ കാണാൻ വേണ്ടി ഒരിക്കൽ എറണകുളത്ത് പോയിരുന്നു. എന്നാൽ വഴി അറിയാത്തത് കൊണ്ട് ചുറ്റിക്കറങ്ങി. പിന്നീട് ലൊക്കേഷനിൽ നിന്ന് ഒരു കാർ വന്നാണ് അന്ന് തങ്ങളെ കൊണ്ട് പോയത്. വൈകുന്നേരമായിരുന്നു അവിടെ നിന്ന് തിരികെ വന്നത്. റെയിൽവെ സ്റ്റേഷൻ വരെ പോകാനായി ഒരു കാർ ഏർപ്പാടാക്കി തന്നിരുന്നു. തന്നെ കാറിലേയേക്ക് കൂട്ടിക്കൊണ്ട് പോയത് ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണിയായിരുന്നു. അദ്ദേഹം എന്നെ കാറിൽ കൊണ്ട് ചെന്ന് ഇരുത്തി.
കാറിൽ ഡ്രൈവറുണ്ട്. അദ്ദേഹമാണ് ദിലീപ് കൊച്ചിൻ ഹനീഫയുടെ കുടംബത്തിന് ചെയ്ത് കൊടുക്കുന്ന സഹായങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അത്. ആ കാറിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനാണ് നൽകുന്നത്. ദിലീപ് ജയിലിലായിരുന്ന സമയത്ത് കാർ ഓടിയിരുന്നില്ല. അത്രയും ദിവസം ഹനീഫയുടെ കുടംബത്തിന് പൈസ കൊടുക്കാൻ കഴിഞ്ഞില്ല. മൂന്ന് മൂന്നര ലക്ഷം രൂപ കൊടുത്താണ് കാർ വീണ്ടും ശരിയാക്കായത്. അതിൻറെ പണവും ദിലീപ് ആയിരുന്നു നൽകിയിരുന്നതെന്നും ഡ്രൈവർ പറഞ്ഞു.