ദക്ഷിണെന്ത്യൻ താര സുന്ദരി കീർത്തി സുരേഷിന്റെ മരയ്ക്കാർ സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കിലുള്ള ഫോട്ടോ വൈറൽ ആകുന്നു. ഇന്ത്യൻ സിനിമ പ്രേമികൾ കഴിഞ്ഞ കുറെ നാളുകളായി കാത്തിരുന്ന സിനിമയാണ് മരയ്ക്കാർ. ഡിസംബറിൽ 2 ന് തിയേറ്ററിലെത്തുന്ന സിനിമ ആകാംഷയോടാണ് ആരാധകർ കാത്തിരിക്കുന്നത്.
കേരളമൊട്ടകെ 600 ന് മുകളിൽ തിയേറ്ററുകളിലാണ് സിനിമയുടെ റിലീസ്. സിനിമയിലെ കഥാപാത്രത്തിന്റെ ലുക്കിൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കീർത്തി സുരേഷ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവന്ന സാരി ധരിച്ചുള്ള ചിത്രതിന് കുറിപ്പായി മരയ്ക്കാർ നാളെ തീയേറ്ററിൽ എത്തും എന്ന ക്യാപ്ഷനും നടി ചേർത്തിട്ടുണ്ട്.
ചുരുങ്ങിയ കാലത്തിനിടയിൽ നാഷണൽ അവാർഡ് അടക്കം നേടിയെടുത്ത നടിയുടെ മറയ്ക്കാരിലെ അഭിനയം കാണാനായി ആരാധകരും കാത്തിരിക്കുന്നുണ്ട്സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി ആരാധകരുള്ള താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്.
മരക്കാർ ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിൽ അതി സുന്ദരിയായാണ് കീർത്തി സുരേഷ് ചിത്രങ്ങളിൽ പ്രത്യ ക്ഷ പെടുന്നത്. ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രമാണ് കീർത്തി സുരേഷ് അവതരിപ്പിക്കുന്നത്. ഒരു പാട് നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞാലി മരയ്ക്കാർ തിയ്യറ്ററുകളിൽ എത്തുകയാണ് .
മരയ്ക്കാറിനെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറായി കഴിഞ്ഞു. ചിത്രം തീയ്യറ്ററുകളിൽ എത്തുന്നതിനു മുന്നേ ആ100 കോടി ക്ലബ്ബിൽ കയറി എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. എന്തായാലും കേരളത്തിലെ തിയ്യറ്ററുകളിൽ ഇനി മുതൽ ഉൽസവ പ്രതീതിയാണ്. കീർത്തിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.