കഴിഞ്ഞ വർഷം ലോക്കഡൗൺ സമയത്ത് വിവാഹിതയായ നടിയാണ് മിയ ജോര്‍ജ്ജ്. മിയയുടേയും അശ്വിൻ ഫിലിപ്പിന്‍റേയും വിവാഹം സോഷ്യൽമീഡിയയിലടക്കം സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ തങ്ങള്‍ക്ക് ഒരു ആൺകുഞ്ഞ് ജനിച്ച വിശേഷം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് മിയ. ‘അതേ ആൺകുട്ടിയാണ്, ലൂക്ക ജോസഫ് ഫിലിപ്പ്,’ എന്ന് കുറിച്ചാണ് മിയയും അശ്വിനും ചേർന്ന് കുട്ടിയുമായി നിൽക്കുന്ന ചിത്രം മിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
മിയയുടെ ഏറ്റവും അടുത്ത സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ അടുത്തിടെ മിയയുടെ വീട്ടിൽ നിന്നുമൊരു വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലൂടെയാണ് മിയ ഒരു കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങുകയാണെന്ന് ഏവരും അറിഞ്ഞത്. ഗാർഡിയൻ എന്ന സിനിമയിലാണ് മിയ ഒടുവിലായി അഭിനയിച്ചത്.
കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. രണ്ട് വീട്ടുകാരും മാട്രിമോണിയൽ വെബ്സൈറ്റ് മുഖേന ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങായതിനാൽ തന്നെ സോഷ്യൽമീഡിയയിലാണ് താരങ്ങളും ആരാധകരും മിയയുടെ വിവാഹം ആഘോഷമാക്കിയിരുന്നത്.