ആശുപത്രി ബില്‍ മൂന്നരക്കോടി രൂപ..! എട്ടുവര്‍ഷത്തിനു ശേഷമുണ്ടായ കുഞ്ഞിനെ വിട്ടുകിട്ടാന്‍ ദമ്പതികള്‍ സഹായം തേടുന്നു..!

നാം ദിനവും നിരവധി വാർത്തകളാണ് കേൾക്കാറുള്ളത്. മറ്റ് സുഖങ്ങൾക്ക് വേണ്ടി മക്കളെ ഒഴിവാക്കുന്ന മാതാപിതാക്കൾ. എന്നാൽ ഇവിടെ നാം കാണുന്നത് ഒരു കുഞ്ഞിന് വേണ്ടി വർഷങ്ങൾ കാത്തിരുന്ന ദമ്പതികളാണ്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ മണലൂർ സ്വദേശി റെസിൽ വാസുദേവൻ–ശ്രുതി ദമ്പതികളാണ് സന്മനസുകളുടെ സഹായം തേടുന്നത്.

എട്ട് വർഷത്തെ കാത്തിരിപ്പൊനൊടുവിലാണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് അഥർവ് ജനിക്കുന്നത്. എന്നാൽ, മാസം തികയും മുൻപേ, കഴിഞ്ഞ ഒക്ടോബറിലായിരുന്നു പ്രസവം. ആറാം മാസത്തിൽ പ്രസവിച്ച കുഞ്ഞിനുണ്ടായിരുന്ന ആകെ ഭാരം 660 ഗ്രാം. ഇതിന് ശേഷം തീവ്ര പരിചരണ വിഭാഗത്തിലായരുന്നു കുഞ്ഞ്. അഞ്ച് ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ തലച്ചോറിൽ നിന്ന് രക്ത സ്രാവമുണ്ടാകാൻ തുടങ്ങിയതോടെ ആരോഗ്യ സ്ഥിതി വളരെ മോശമായി.

എട്ടു ദിവസത്തിന് ശേഷം വയറു വീർക്കാനും തുടങ്ങി. ഇതോടെ അടിയന്തര ശസ്ത്രക്രിയക്കായി ആദ്യം പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിൽ നിന്ന് ഗവ.ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെയും തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇളം പ്രായത്തിൽ തന്നെ ശരീരം നാല് പ്രാവശ്യം കീറിമുറിക്കാൻ വിധിക്കപ്പെട്ട് ജനിച്ചതു മുതൽ ആശുപത്രിയിൽ കഴിയുന്നത്.

ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ട അസുഖമായിരുന്നു കുട്ടിക്ക്. കുടലിൽ ഒന്നിലേറെ ഭാഗത്ത് പൊട്ടലുകളുണ്ടായിരുന്നത് ശസ്ത്രക്രിയ നടത്തി. ദഹനേന്ദ്രിയത്തിന്റെ ഒരു ഭാഗം നിരീക്ഷണത്തിനായി കുഞ്ഞിന്റെ വയറിനു പുറത്തുവച്ചിരിക്കുകയായിരുന്നു. ഇത് ഇൗ മാസം ശസ്ത്രക്രിയ നടത്തി വീണ്ടും അകത്ത് വച്ചു. തുടർന്ന് അണുബാധ മാറി.

എന്നാൽ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ അടുത്ത പ്രശ്നം ഉടലെടുത്തു. കണ്ണിന് രോഗം ബാധിച്ചതിനെ തുടർന്ന് നേത്ര സ്കാൻ നടത്തിയപ്പോൾ, റെറ്റിനയിൽ രക്തം കിനിയുന്നത് കണ്ടെത്തി. അതും ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്തി. ദമ്പതികൾ ആശ്വസിച്ചു തുടങ്ങവെ, രണ്ടാഴ്ച മുൻപ് കുട്ടിക്ക് ഹെർണിയ ബാധിച്ചതോടെ വീണ്ടും പ്രശ്നമായി. തുടർന്ന് നാലാമത്തെ ശസ്ത്രക്രിയ നടത്തേണ്ടിവന്നു.

ശസ്ത്രക്രിയകൾക്ക് ശേഷം കുഞ്ഞ് അസുഖങ്ങളിൽ നിന്നെല്ലാം മോചിതനായി. രണ്ടാഴ്ചയ്ക്ക് ശേഷം വീട്ടിലേയ്ക്ക് കൊണ്ടുപോകാമെന്നാണ് ഡോക്ടർമാർ പറയുന്നത് പക്ഷേ, ആശുപത്രി ബില്ല് എല്ലാ കിഴിവുകളും കഴിഞ്ഞ് മൂന്ന് കോടിയിലേറെ രൂപയായി.ദുബായ് പണം 17.5 ലക്ഷം ദിർഹം അടക്കണം.

ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞാണ് ഇത്രയും തുക അടക്കേണ്ടി വരിക. ഒരു ദിവസത്തെ ആശുപത്രി ചെലവ് ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ 15,000 ദിർഹം വരും. എന്നാൽ, ഇതിന് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവർ.ഏവരുടെയും സഹായം പ്രതീക്ഷിക്കുകയാണ് റെസലും ശ്രുതിയും.ഇവർക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്.ഇതിലേക്ക് നിങ്ങളാൽ കഴിയുന്ന സഹായം നൽകണമെന്ന് അപേക്ഷിക്കുന്നു. റെസിലിനെ ബന്ധപ്പെടേണ്ട നമ്പർ: +971 54 5159343,Name: Resil Vasudevan,Account number: 1015139718001,IBAN: AE460260001015139718001,Bank: Emirates NBD

Previous articleആ പന്ത്രണ്ട് വയസുകാരി പഠിപ്പിച്ച പാഠം..! വീഡിയോ പങ്കുവെച്ച് നടൻ ആശിഷ്..!
Next articleആനയും ചെണ്ടയും മാത്രമല്ല പശുക്കളോടും കമ്പം..! ജയറാമിന്റെ സ്വന്തം ബത്‌ലഹേം !!!

LEAVE A REPLY

Please enter your comment!
Please enter your name here