ചട്ടമ്പിനാട്, ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട്, തീവ്രം തുടങ്ങി അയ്യപ്പനും കോശിയിലും വരെ എത്തി നില്‍ക്കുന്ന അനു ജീവിതത്തിലെ മറക്കാൻ ആകാത്ത സുന്ദര നിമിഷത്തെപറ്റി പറയുന്നു!
ശക്തമായ സിനിമാ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് അനുമോഹൻ, അപ്പൂപ്പൻ കൊട്ടാരക്കര ശ്രീധരൻ നായർ, അമ്മാവൻ സായ് കുമാർ, അമ്മ ശോഭ മോഹൻ, ചേട്ടൻ വിനു മോഹൻ, ചേട്ടത്തി വിദ്യ മോഹൻ അങ്ങിനെ നീളുകയാണ് വിനുമോഹെന്റെ കുടുംബത്തിലെ താര നിര. അടുത്തിടെ ഇറങ്ങിയ അയ്യപ്പനും കോശിയിലെയും സിപിഒ സുജിത് എന്ന കഥാപാത്രമാണ് വിനുവിന് പ്രേക്ഷകരുടെ ഇഷ്ടം കൂടുതൽ നേടിക്കൊടുത്തത്. കഴിഞ്ഞ ഡേ വിത്ത് സ്റ്റാറിൽ എത്തുമ്പോഴാണ് കുടുംബവിശേഷങ്ങളും സിനിമ വിശേഷങ്ങളും താരം പറയുന്നത്.
ജീവിതത്തിലെ കുഞ്ഞതിഥി എത്തിയ വിശേഷം അൽപ്പം സ്പെഷ്യൽ ആയിരുന്നതായി പറയുകയാണ് അനുവും ഭാര്യയും. ആശുപത്രിയിൽ പോകാതെയാണ് എന്റെ ഭാര്യ മഹേശ്വരി പ്രസവിച്ചതെന്നും ഒരു നാച്ചുറൽ ബർത്തിങ് സെന്ററിൽ ആയിരുന്നു അതെന്നും അനു വ്യക്തമാക്കി. പണ്ട് കാലങ്ങളിൽ വൈദ്യാട്ടിമാർ പ്രസവം എടുക്കുംപോലെ ആയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിനും നാച്ചുറൽ ബർത്തിങ് സിസ്റ്റം ആയിരുന്നു ഫോളോ ചെയ്തതെന്നും താരദമ്പതികൾ പറയുന്നു.
ഞങ്ങൾ പ്രണയിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ കുഞ്ഞിന്റെ ജനനം ഇതേ പോലെ ആയിരിക്കണം എന്ന് തീരുമാനിച്ചിരുന്നതായും ഇരുവരും വീഡിയോയിലൂടെ വ്യക്താമാക്കി. മാത്രമല്ല ആശുപത്രിയിലെ പോലെയല്ല ആ സ്ഥലം എന്നും തീർത്തും ഹോംലി ഫീലിങ്ങ്സ് ആണ് അവിടെ നിന്നും ലഭിച്ചതെന്നും താര ദമ്പതികൾ പറയുന്നു. ഇരുവർക്കും ഒരു വയസ്സുളള മകനാണ് ഉള്ളത്.