ആശുപത്രിക്കിടക്കയിലെ പ്രണയസാഫല്യം.! വൈറലായി വിവാഹ വീഡിയോ

കാർലോസ് മുനിസിന്റെയും ഗ്രേസിന്റെയും പ്രണയസാഫലയത്തിന് സാക്ഷിയായത് ആശുപതിജീനക്കാരനാണ്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടയിലാണ് കൊറോണ വൈറസ് എന്ന മഹാമാരി എത്തിയത്, ഇതോടെ ആദ്യം മാറ്റിവെച്ച വിവാഹം ചെറിയ ചടങ്ങുകളോടെ നടത്താനായിരുന്നു തീരുമാനം, എന്നാൽ അതിനിടെയിലാണ് കാർലോസിനെ കൊറോണ വൈറസ് പിടികൂടിയത്.

വൈറസ് ബാധിതനായ കാർലോസിന്റെ സ്ഥിതി പിന്നീട് അതീവ ഗുരുതരമായി, ഇതോടെ കാർലോസിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ദിവസങ്ങൾക്ക് ശേഷം കാർലോസിന്റെ സ്ഥിതിയിൽ പുരോഗതി ഉണ്ടായി. അമേരിക്കയിലെ ടെക്സസ് സ്വദേശിയായ കാർലോസിന്റെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നതായിരുന്നുവെന്ന് മനസിലാക്കിയ ആശുപത്രി ജീവനക്കാരാണ് ആശുപത്രിയിൽവെച്ച് കാർലോസിന്റെ വിവാഹം നടത്താമെന്ന് തീരുമാനിച്ചത്.

ഇത് ആശുപത്രിയിൽ കഴിയുന്ന രോഗിയ്ക്ക് ധൈര്യവും ആത്മവിശ്വാസവും പകരാൻ കാരണമാകുമെന്നും ഡോക്ടർമാർ അറിയിച്ചു. ഇതോടെ ഇരു കുടുംബങ്ങളും ഇതിന് സമ്മതം മൂളി. അങ്ങനെ പള്ളിയിൽവെച്ച് നടക്കേണ്ട വിവാഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആശുപത്രിയിൽവെച്ച് നടന്നു.

കാർലോസിന്റെ പിതാവാണ് വിവാഹത്തിന് ‌നേതൃത്വം നൽകിയത്. വിവാഹവസ്ത്രങ്ങൾക്കൊപ്പം മാസ്കും കൈയുറയും അണിഞ്ഞ് ആശുപത്രിയിൽ എത്തിയ ഗ്രേസിനെ കാർലോസ് ആശുപത്രി കിടക്കയിൽവെച്ച് തന്നെ സ്വന്തമാക്കി. സാൻ അന്റോണിയോ മെത്തഡിസ്റ്റ് ആശുപതിയിലെ ജീവനക്കാരും ഇരുവരുടെയും ഏറ്റവും അടുത്ത ബന്ധുക്കളും വിവാഹത്തിന് സാക്ഷ്യം വഹിച്ചു.

Previous articleസൈക്കിളിൽ പോകുകയായിരുന്ന ആൾക്ക്​ നേരെ ചാടിവീണ് കരടി; വീഡിയോ
Next articleകരയിൽ കിടക്കുന്ന മീനിനെ രക്ഷിക്കാൻ ശ്രമിക്കുന്ന പന്നികുഞ്ഞുങ്ങൾ; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here