‘ആളാകെ മാറി പോയല്ലോ.! സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി രഞ്ജിനി ഹരിദാസ്’ ഫോട്ടോസ്

Ranjini Haridas 3

മലയാള ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണ രംഗത്ത് തന്റേതായ ഒരു സ്ഥാനം കൊണ്ട് വന്ന രഞ്ജിനി കഴിഞ്ഞ 15 വർഷത്തോളമായി അവതരണ രംഗത്ത് നിറസാന്നിധ്യമാണ്.

Ranjini Haridas 2

2000 ഫെമിന മിസ് കേരളയിൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിനി മോഡലിംഗ് രംഗത്ത് നിന്നുമാണ് അവതാരകയായി മാറുന്നത്. ഐഡിയ സ്റ്റാർ സിംഗറിൽ അവതാരകയായ ശേഷമാണ് രഞ്ജിനിയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന്റെ മിക്ക സീസണുകളിലും രഞ്ജിനി തന്നെയായിരുന്നു അവതാരക.

Ranjini Haridas 1

ഇംഗ്ലീഷ് കലർന്ന മലയാളം സംസാരിക്കുന്നത് കൊണ്ട് തന്നെ രഞ്ജിനി പലപ്പോഴും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. രഞ്ജിനിയ്ക്ക് നായ്ക്കളെയും ഒരുപാട് ഇഷ്ടമാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതും ചിലപ്പോഴൊക്കെ രഞ്ജിനിയെ ട്രോളാൻ പലരും ഉപയോഗിക്കാറുണ്ട്.

Ranjini Haridas 4

ഇപ്പോഴിതാ രഞ്ജിനിയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ശരിക്കും ഞെട്ടിച്ച രഞ്ജിനി കറുത്ത മിനി ഡ്രസ്സ് ധരിച്ചാണ് ഫോട്ടോസിന് പോസ് ചെയ്തിരിക്കുന്നത്.

Ranjini Haridas 11

നിതിൻ സി നന്ദകുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഷോഷാങ്ക് ആണ് താരത്തിന് ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. ഉറ്റ സുഹൃത്ത് ഗായിക രഞ്ജിനി ജോസ്,

Ranjini Haridas 5

നടി ശ്വേതാ മേനോൻ തുടങ്ങിയവരും ചിത്രങ്ങൾക്ക് കമന്റ് ഇട്ടിട്ടുണ്ട്. വിവാഹം ഉടനുണ്ടാകുമെന്ന് ചില സൂചനകൾ കാമുകനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രഞ്ജിനി സൂചിപ്പിച്ചിരുന്നു.

Ranjini Haridas 6
Ranjini Haridas 7
Ranjini Haridas 10

Ranjini Haridas photos

Ranjini Haridas 8
Ranjini Haridas 9
Previous articleആ കണ്ണുകളിലെ തീക്ഷ്ണത.! പായൽ രാജ്പൂത് ന്റെ പുത്തൻ ഫോട്ടോകൾ
Next articleകറുപ്പ് ഡ്രെസ്സിൽ കിടിലൻ ചിത്രങ്ങളുമായി കൊച്ചിക്കാരി സീതു ലക്ഷ്മി; ഫോട്ടോസ്

LEAVE A REPLY

Please enter your comment!
Please enter your name here