
മിനിസ്ക്രീന്‍ താരങ്ങളായ ആലീസും സജിനും വിവാഹിതരായിരിക്കുകയാണ്. പക്കാ അറേഞ്ച്ഡാണ് തങ്ങളുടെ വിവാഹമെന്ന് ഇരുവരും പറഞ്ഞിരുന്നു. സുഹൃത്ത് വഴിയായാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ് ആലീസ് എത്തിയിരുന്നു. വിവാഹ ശേഷമുള്ള പ്രതികരണങ്ങളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഒന്നര വര്‍ഷം മുന്‍പായിരുന്നു ആലീസിന്റെയും സജിന്റെയും വിവാഹം തീരുമാനിച്ചത്.

ഇരുവീട്ടുകാരും ചേര്‍ന്നായിരുന്നു വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. കോണ്സുഹൃത്ത് വഴിയായിരുന്നു വിവാഹ ആലോചന വന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ച് സജീവമാണ് ആലീസ് ക്രിസ്റ്റി. ഇടയ്ക്ക് സജിനും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു സജിന്റെ ഗൃഹപ്രവേശം. നല്ലൊരു ജീവിതം കിട്ടാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം. വിവാഹ ശേഷം ആലീസും സജിനും മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

വിവാഹ ശേഷം അഭിനയം തുടരുമോയെന്ന് ചോദിച്ചപ്പോള്‍ തുടരും, 22 മുതല്‍ ഷൂട്ടിങ്ങുണ്ട്. നമ്മള് രണ്ടാളും രണ്ട് പ്രൊഫഷണല്‍ അല്ലേ, അവള് അവളുടെ ജോലി ചെയ്യുന്നു, ഞാന്‍ എന്റെ ജോലി ചെയ്യുന്നു. സജിന്‍ നല്ല സപ്പോര്‍ട്ടീവാണ്. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായത് ഇപ്പോഴാണെന്നും ആലീസ് പറഞ്ഞിരുന്നു. ഉടനെ തന്നെ ഷൂട്ടുള്ളതിനാല്‍ ഹണിമൂണൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. പോവും, പക്ഷേ ഡേറ്റ് എന്നാണെന്ന് അറിയില്ലെന്നും ആലീസ് പറഞ്ഞിരുന്നു. എന്റെ കല്യാണത്തിന്റെ ബ്യൂട്ടീഷ്യന് ഞാന്‍ തന്നെയാണെന്നും ആലീസ് പറഞ്ഞിരുന്നു.

മുഖത്തെ മേക്കപ്പെല്ലാം ആലീസ് സ്വന്തമായാണ് ചെയ്തത്. മുടി ചെയ്യാനായി വേറൊരാൾ എത്തിയിരുന്നു. അതും ആലീസ് വീഡിയോയില്‍ കാണിച്ചിരുന്നു. യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട് ആലീസ്. തിരക്കിനിടയിലും ഞങ്ങളെ ഓര്ത്തല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

സ്വയം മേക്കപ്പ് ഇട്ടതാണെന്ന് പറയില്ല, സുന്ദരിയായിട്ടുണ്ട് കാണാന്‍. ആദ്യമായാണ് സ്വന്തം കല്യാണത്തിന് സ്വന്തമായി മേക്കപ്പിടുന്ന കല്യാണ പെണ്ണിനെ കാണുന്നത്. അടുത്ത കാലത്തൊന്നും ഇത്ര അടിപൊളി മേക്കപ്പ് കണ്ടിട്ടില്ല, കിടുക്കിയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്.