ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഒരു മാതൃകാ കല്യാണത്തിന് ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ മണികണ്ഠൻ ആചാരി. കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വിവാഹം ആർഭാടമില്ലാതെ ലളിതമായി നടത്താൻ തീരുമാനിച്ചിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി. ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്.
കൊറോണ വൈറസിന്മേലുള്ള ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ വിവാഹം ചടങ്ങ് മാത്രമായി നടത്താനാണ് ഐക്യകണ്ഠേന തീരുമാനമെടുത്തിരിക്കുന്നതെന്ന് മണികണ്ഠന്‍ പറഞ്ഞു. കൊറോണയെയും നമ്മള്‍ മലയാളികള്‍ അതിജീവിക്കുമെന്നും വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ലെന്നും അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതുമെന്നും മണികണ്ഠൻ പറഞ്ഞു.