ബിഗ് ബോസിൽ എത്തിയപ്പോൾ മുതൽ ഫുക്രു ആര്യയോടാണ് കൂടുതൽ അടുപ്പം കാണിച്ചത്. ആ അടുപ്പം ബിഗ് ബോസ് അവസാനിച്ചപ്പോഴേക്കും വളർന്നു പന്തലിച്ചു സാഹോദര്യബദ്ധത്തിൽ വരെ ചെന്നെത്തി. ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ ആര്യ ഫുക്രുവിനെയും, ഫുക്രു ആര്യയെയും സ്നേഹിക്കുന്ന സ്റ്റാറ്റസുകൾ മാത്രമാണ് നിറയുന്നത്. ഇരുവരും തമ്മിലുള്ള സ്നേഹത്തെ പറ്റി കഴിഞ്ഞ ദിവസവും ആര്യ ലൈവിലൂടെ പ്രതികരിച്ചിരുന്നു. എലീനയെയാണോ, അതോ ഫുക്രുവിനെയാണൊ ആരെയാകും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിനാണ് ഇരുവരും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് താരം പറഞ്ഞത്.
കഴിഞ്ഞ ദിവസത്തെ ലൈവ് വീഡിയോയ്ക്ക് ശേഷമാണ് ഇപ്പോൾ ഇരുവരും തമ്മിലുള്ള പുതിയ ഒരു സെൽഫി സമൂഹ മാധ്യമങ്ങൾ വഴി വൈറൽ ആകുന്നത്. ബിഗ് ബോസിന് ശേഷം ഇരുവരും നാട്ടിലേക്കുള്ള യാത്രയ്ക്കിടെയിൽ വച്ചെടുത്ത സെല്ഫിയാകും ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ചിത്രത്തിൽ നിന്നും സൂചന ലഭിക്കും. മറ്റൊരു അമ്മയിൽ നിന്നും ലഭിച്ച സഹോദരൻ, സപ്പോർട്ടിങ് സിസ്റ്റം, കുട്ടപ്പാ ഐ ലവ് യൂ എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്‌ഷൻ. മാത്രമല്ല, അപ്പൊ എങ്ങനെ ഇന്നത്തെ അങ്കം തുടങ്ങുകയല്ലേ എന്നും കയറിവാടാ മക്കളെ എന്നുമാണ് താരം ചിത്രത്തിലൂടെ പറയുന്നത്.