ആരോഗ്യമന്ത്രിയായി കെ.കെ ശൈലജ ടീച്ചർ ഇല്ലാത്ത അവസ്ഥയിൽ നിരവധി പേരാണ് വിയോജിപ്പുമായി എത്തിയത്.വീണ്ടും ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് അഭിപ്രായം. ഇതിനെ അഭ്യർഥിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ.തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.
നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കിൽ, കേരളത്തിൽ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു എന്നും രൂപേഷ് പറയുന്നു. നിരവധി പേരാണ് ഇദ്ദേഹതിന്റെ അഭിപ്രായത്തോട് യോജിച്ച് എത്തിയത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കിൽ, കേരളത്തിൽ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു. കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്. എന്ന്, കേരളത്തിൽ വോട്ട് ചെയ്ത ഒരു പൗരൻ. എല്ലാവർക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയിൽ പറയാം.ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം!