മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് ഷംന കാസിം അന്യഭാഷകളില്‍ അഭിനയിക്കുന്നത്. 16 വർഷമായി അഭിനയ ജീവിത്തിൽ സജീവമായി തന്നെയുണ്ട് താരം. നർത്തക്കിയായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അമൃത ടീവിയിൽ സംരക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. തുടക്കകാലത്ത് ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് ഷംന അഭിനയ ജീവിതത്തിൽ സജീവമായത്.
ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍.ഒരുപാട് അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും താരം ഡാൻസുമായി എത്താറുണ്ട്.
ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്. തന്റെ എല്ലാ ചിത്രങ്ങളും ഒരു മടിയും കൂടാതെ താരം നിരന്തരമായി സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. നാടൻ വേഷവും ഗ്ലാമർ വേഷവും ഒരുപോലെ ചെയ്യാൻ പറ്റുന്ന താരം കൂടിയാണ് ഷംന കാസിം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച പുതിയ ഫോട്ടോസ് ആണ്.
ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പിങ്ക്, ഗ്രീന്‍ കളര്‍ കോമ്പിനേഷനിലുള്ള സില്‍ക് ഔട്ഫിറ്റില്‍ മുത്തുകള്‍ പതിപ്പിച്ച വര്‍ക്ക് ആണ് പ്രധാന ഹൈലൈറ്റ്. ചുരുണ്ട മുടിയിഴകിൽ അതിമനോഹര ഔട്ഫിറ്റുമായി ക്യൂട്ട് ലുക്കിലാണ് താരം. വി കാപ്ച്ചേഴ്സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.