ബ്രാഗ ലാസ്റ്റ് 1 ന്റെ അവിശ്വസനീയമായ 3 ഡി സ്ട്രീറ്റ് ആർട്ട് കണ്ടാൽ ആരായാലും ഒരു നിമിഷം പകച്ചു നിൽക്കും. അത്രക്ക് പെർഫെക്ഷൻ ആണ് അദ്ദേഹത്തിന്റെ പെയിന്റിങ്‌സ്. ഇനി ശരിക്കും അത് ജീവനുള്ള വലിയ പൂച്ചതന്നെയാണോ എന്ന് ഇതുകണ്ട പലർക്കും തോന്നിയിട്ടുണ്ട്. ഫ്രാൻസിലെ മാർസെയിൽ നിന്നുള്ള 33 കാരനായ ഈ തെരുവ് കലാകാരന്റെ യഥാർത്ഥ പേര് ടോം ബ്രാഗഡോ ബ്ലാങ്കോ എന്നാണ്.
അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം Braga_last_one അക്കൗണ്ടിലൂടെയാണ് ഈ അവിശ്വസനീയമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരു വയലിനു നടുവിൽ ഭീമാകാരമായ സ്ഫിങ്ക്സ് പൂച്ചയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കലാസൃഷ്‌ടി. രോമങ്ങളില്ല എന്ന പ്രത്യേകതയുണ്ട് സ്ഫിങ്ക്സ് പൂച്ചക്ക്. ഒരു 3D ചിത്രം പോലെയാണ് പൂച്ചയെ പെയിന്റ് ചെയ്തിരിക്കുന്നത്. പെയിന്റിങ്ങിന്റെ ചുറ്റുപാടുമുള്ള വയലുമായി ലയിപ്പിച്ചാണ് അദ്ദേഹം പെയിന്റ് ചെയ്തിരിക്കുന്നത്. ക്യാൻവാസായി അദ്ദേഹം ഒരു പഴയ ഗ്യാസ് ടാങ്ക് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ആർട്ടിസ്റ്റ് പെയിന്റ് ചെയ്തു കഴിഞ്ഞപ്പോൾ ഗ്യാസ് ടാങ്ക് അപ്രത്യക്ഷമാവുകയും അവിശ്വസനീയമായ പൂച്ചയുടെ 3D പെയിന്റിംങ്ങായി മാറുകയും ചെയ്യുന്നു. പെയിന്റിംഗ് കണ്ടുകഴിഞ്ഞാൽ ഒരു ഭീമൻ പൂച്ച പുല്ലിൽ ഒളിച്ചിരിക്കുന്നതും പൂച്ചയിൽ നിന്ന് ഒരു നായയെ അകറ്റി നിർത്താൻ ശ്രമിക്കുന്നതും ചിത്രത്തിൽ കാണാം.
അത്രക്ക് മനോഹരമായിട്ടാണ് അദ്ദേഹം പെയിന്റിങ് ചെയ്തിരിക്കുന്നത്. ടോം ബ്രാഗഡോ ബ്ലാങ്കോ ജീവനുള്ള ഈ പെയിന്റിങ് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അദ്ദേഹത്തിന്റെ ഈ കഴിവിനെ പ്രശംസിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്.