സോഷ്യൽ മീഡിയയിലൂടെ സ്വന്തം നിലയിൽ പേരെടുത്ത സെലിബ്രിറ്റിയാണ് നടിയും അവതാരകയുമായ പേർളി മാണി. മകളുടെ വരവോടെ പേർളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേർളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുളള ചിത്രം പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
ദിവസവും കുഞ്ഞിന്റെ ഏതെങ്കിലും ഒരു ചിത്രമെങ്കിലും താരം പോസ്റ്റ് ചെയ്യാറുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേർളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേർളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേർളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന. ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.
ഇപ്പോൾ നിലക്കും ആരാധകർ ഏറെയാണ്. നിലയുടെ ഓരോ ചടങ്ങും ഇവര്‍ വലിയ ആഘോഷത്തോടെ തന്നെയാണ് നടത്തിയത്. അതിന്റെയെല്ലാം ചിത്രങ്ങൾ സോഷ്യൽ’മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നിലയുടെ മാമോദിസ ചടങ്ങ് നടന്നത്, അതിന്റെ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധേയം ആയിരുന്നു, മാമോദിസ ചടങ്ങിൽ ഒരു രാജകുമാരിയെ പോലെയായിരുന്നു നിലയെ അണിയിച്ചൊരുക്കിയത്.
പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീനിയുടെ അച്ഛനും അമ്മയും പങ്കെടുത്തിരുന്നു, ഇപ്പോൾ നിലയുടെ ആദ്യ ഓണത്തിന്റെ ആഘോഷചിത്രങ്ങളും വീഡിയോകളുമാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്ഓണത്തിന്റെ അന്ന് തന്നെ നിലയുടെ ചോറൂണും നടത്തിയിക്കുകയാണ് പേർളി മാണിയും ശ്രീനിഷും, ഓണം ആഘോഷിക്കാൻ പാലക്കാടുള്ള ശ്രീനിഷിന്റെ മുത്തശ്ശിയുടെ വീട്ടിൽ പോകുന്ന വീഡിയോ ഇതിനോടകം പേർളി മാണി പങ്ക് വെച്ചിട്ടുണ്ടായിരുന്നു.
കൂടാതെ നില ബേബീസ് ചോറൂണ് എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്, മഞ്ഞ കുറുത്തയും വെള്ള മുണ്ടുമാണ് ശ്രീനിഷ് ധരിച്ചിരുന്നത്, പേർളി മാണി കസവ് സാരിയിലും നില മോളുടെ വായിൽ ചോറ് കൈകൊണ്ട് വെച്ച് കൊടുക്കുന്ന ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറീട്ടുണ്ട്.