2020-ൽ ക്ലിക്ക് ആയ ഒരു പാട്ടാണ് ‘പണി പാളി’. സിനിമ നടനും, റാപ്പറും, നർത്തകനുമായ നീരജ് മാധവ് അവതരിപ്പിച്ച പണി പാളി സോങ് മലയാളി പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത റാപ് സംഗീതം ആണെങ്കിലും ന്യൂ ജനറേഷൻ പെട്ടന്ന് ഏറ്റുപിടിച്ചു. ഹെഡ്‍ഫോണിൽ പണി പാളി പാട്ടിന്റെ ഈരടികൾക്കനുസരിച്ച് നൃത്തം ചെയ്യുന്നവരുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ ധാരാളം കാണാം.
ക്രിസ്മസ് ആയതോടെ കരോൾ സംഘത്തിലും പണി പാളി പാട്ടിന്റെ തരംഗമാണ്. പണി പാളി പാട്ടിന്റെ ഈണത്തിൽ കരോൾ ഗാനം ഒരുക്കിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. 51 സെക്കന്റ് ദൈർഖ്യമുള്ള വിഡിയോയിൽ ചെറുപ്പക്കാരുടെ കരോൾ സംഘമാണ്. പണി പാളി സോങ്ങിന്റെ ഈരടികൾ കരോൾ ഗാനത്തിൻറെ രീതിയിലേക്ക് മാറ്റി പാടി തകർക്കുകയാണ് കരോൾ സംഘം.
വീഡിയോയുടെ അവസാന ഭാഗത്ത് കരോളും പാടിയെത്തിത്തിയ വീട്ടിൽ നിന്നും വീട്ടുടമയും ഭാര്യയും വെട്ടുകത്തിയും ചൂലുമായി ‘ഓടെട’ എന്ന് പേടിപ്പിക്കുമ്പോൾ കരോൾ സംഘം ‘സ്കൂട്ട്’ ആവുന്നതും കാണാം.