മാതൃത്വത്തിന്റെ അതിരില്ലാത്ത സ്നേഹം അതിന് പകരം വെക്കാനായി ഈ ഭൂമിയിൽ ഒന്നും തന്നെ കാണില്ല. അത്തരമൊരു ഒരു അമ്മയുടെ ദൃഢനിശ്ചയത്തിന്റെ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തെലങ്കാനയിലെ നെല്ലൂരിൽ എം ബി ബി എസ് പരിശീലന പരീക്ഷയ്ക്ക് പോയതാണ് റസിയയുടെ മകൻ നിസാമുദീൻ. എന്നാൽ ലോക്ഡൗൺ ആയത് കൊണ്ട് ആന്ധ്രാപ്രദേശിയിൽ കുടുങ്ങി പോകുകയാണ്. ഈ അവസരത്തിൽ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് മുന്നിൽ താൻ തന്നെയാണ് ഉത്തരമെന്ന് അവർ കണ്ടെത്തി.
48 കാരിയായ റസിയ 1400 കിലോമീറ്റർ സഞ്ചരിച്ചാണ് നീലൂരിലെ സോളയിൽ നിന്ന് മകനെ കൂട്ടികൊണ്ട് വന്നത്. പോലീസിൽ നിന്നും അനുമതി വാങ്ങിയാണ് ഇവർ യാത്ര തുടങ്ങിയ്ത്.’ ഒരു സ്ത്രീക്ക് ഇതുപോലൊരു ചെറിയ ഇരുചക്രവാഹനത്തില്‍ അത്രയും ദൂരം പ്രയാസകരമായ യാത്രയായിരുന്നു. പക്ഷേ, എന്റെ മകനെ തിരികെ കൊണ്ടുവരാനുള്ള ദൃഢനിശ്ചയം എന്റെ എല്ലാ ഭയങ്ങളെയും മറികടന്നു. ഭക്ഷണത്തിനായി റൊട്ടി പായ്ക്ക് ചെയ്തിരുന്നു. റോഡുകളില്‍ ആളുകളില്ലാത്തത് രാത്രിയാത്ര ഭീതിപ്പെടുത്തിയിരുന്നു. പൊലീസ് തടയുമെന്ന ഭയം കൊണ്ടാണ് മൂത്തമകനെ അയയ്ക്കാതെ താൻ തന്നെ ഈ ഉദ്യമത്തിന് ഇറങ്ങിയത്.
തുടക്കത്തിൽ ഒരു കാർ എടുത്ത് യാത്ര ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. എന്നാൽ പിന്നീട് അതു വേണ്ടെന്നു വച്ച് സ്കൂട്ടറുമായി റോഡിൽ ഇറങ്ങുകയായിരുന്നു. ഏപ്രിൽ 6 ന് രാവിലെ അവർ യാത്ര ആരംഭിച്ച റസിയ പിറ്റേന്ന് ഉച്ചയ്ക്ക് നെല്ലൂരിലെത്തി. മകനോടൊപ്പം അതേ ദിവസം സ്വന്തം ആന്ധ്രയിലേക്കു പുറപ്പെട്ട അവർ ബുധനാഴ്ച വൈകുന്നേരം ബോധനിൽ തിരിച്ചെത്തുകയും ചെയ്തു. യാത്രയിൽ ഒപ്പം കരുതിയ റൊട്ടി കഴിച്ചാണ് വിശച്ച് അടക്കിയതെന്നും റസിയ ബീഗം വാര്‍ത്താ ചാനലുകളോടു പ്രതികരിച്ചു.