മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് നിരഞ്ജൻ നായർ. ആദ്യത്തെ കൺമണിക്കായുളള കാത്തിരിപ്പിലാണ് താരം. താൻ അച്ഛനാവാൻ പോകുന്ന സന്തോഷം നേരത്തെ സോഷ്യൽ മീഡിയ വഴി നിരഞ്ജൻ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ പ്രിയപത്നി ഗോപികയുമൊത്തുള്ള മനോഹരമായ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.
തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്ന നിരഞ്ജനും ഗോപികക്കും സീരിയൽ മേഖലയിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ട്രെഡീഷണല്‍ തമിഴ് ബ്രാഹ്മണ ലുക്കിലാണ് ഗോപികയുളളത്. ഗോപികയ്ക്കൊപ്പം തനി നാടൻ ലുക്കിൽ നിരഞ്ജനുമുണ്ട്. ഇനി കാത്തിരിപ്പിന്റെ നാളുകളെന്നാണ് ഫൊട്ടോയ്ക്കൊപ്പം നിരഞ്ജൻ കുറിച്ചത്. പൂക്കാലം വരവായി മലയാള മിനിസ്ക്രീനിന് സമ്മാനിച്ച കഴിവുറ്റ കലാകാരൻ ആണ് നിരഞ്ജൻ നായർ.
പരമ്പരയിൽ ഹർഷൻ രാജശേഖരൻ എന്ന ശക്തമായ കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് നിരഞ്ജൻ നായർ പാരമ്പരയിലുടനീളം കാഴ്ച വെക്കുന്നത്. ഇപ്പോൾ നിരവധി ആരാധകരുള്ള നിരഞ്ജൻ നായർ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാൻ നിരഞ്ജൻ അവതരിപ്പിക്കുന്ന ഹർഷൻ രാജശേഖരൻ എന്ന കഥാപാത്രത്തിനായി.
ഇന്നിപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നിരഞ്ജൻ. ബികോം ബിരുദധാരിയായ നിരഞ്ജന്‍ തനിക്കു ലഭിച്ച ജോലി വേണ്ടെന്ന് വെച്ചാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. അന്ന് പലരും കുറ്റപെടുത്തിയെങ്കിലും തന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് കാലം തെളിയിച്ചു. അഭിനയ രംഗത്ത് മികച്ച വേഷങ്ങൾ നിരഞ്ജനെ തേടിയെത്തി.
രാത്രിമഴ’യിലെ സുധിയായും, മൂന്നുമണി’യിലെ രവിയായും ഏറ്റവും ഒടുവിൽ പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹർഷൻ ആയും നിരഞ്ജൻ തന്റെ കഴിവ് തെളിയിച്ചു.