ജീവിതത്തിൽ ഏതുകാര്യമായാലും ആദ്യമായി അനുഭവിക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ഉണ്ടാകാറുണ്ട്. ആദ്യമായി ഫ്ലൈറ്റ് യാത്ര നടത്തുമ്പോൾ, ആദ്യമായി ജോലി ലഭിക്കുമ്പോൾ തുടങ്ങി പുതിയ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് ആസ്വദിക്കാത്ത മനുഷ്യരില്ല.
എന്നാൽ, ആദ്യമായി ട്രെയിൻ കണ്ട അനുഭവം ഓർമ്മയുണ്ടോ? ഇല്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പെൺകുട്ടിയുടെ മനോഹരമായ വിഡിയോ കണ്ടാൽ മതി. ആദ്യമായി ട്രെയിൻ കാണുകയാണ് നാലു വയസുതോന്നിക്കുന്ന ഒരു പെൺകുട്ടി.
ട്വിറ്ററിലൂടെ പ്രചരിച്ച വിഡിയോ പങ്കുവെച്ചിരിക്കുന്നത് ബ്രയാന്റോമെലെ എന്ന വ്യക്തിയാണ്. ‘കുട്ടിയുടെ കണ്ണിലൂടെ ലോകം കാണുമ്പോൾ..അവൾ ആദ്യമായി ട്രെയിൻ കാണുകയാണ്..’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്രെയിൻ വരുന്നതിനായി പെൺകുട്ടി കാത്തുനിൽക്കുകയാണ്. ദൂരെ നിന്നും ട്രെയിൻ കാണുന്നതോടെ അത്ഭുതത്തോടെ അതൊരു ട്രെയിൻ ആണ് എന്ന് പറഞ്ഞുകൊണ്ട് വിസ്മയത്തോടെ നിൽക്കുകയാണ് കുട്ടി.
കൗതകം നിറഞ്ഞ കുട്ടിയുടെ നോട്ടവും സംസാരവും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. വിഡിയോ ഇതിനോടകം 60 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. എഴുപത്തിനായിരത്തിലധികം ആളുകളാണ് ഈ രസകരമായ വിഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
Seeing the world through a child’s eyes: Her first time seeing a train. pic.twitter.com/WJeacAJUI5
— Brian Roemmele (@BrianRoemmele) March 30, 2021