മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്. ഒരു കുഞ്ഞിനെ തന്നെ നോക്കാൻ ബുദ്ധിമുട്ടുന്ന ഈ കാലത്ത് ഇവർക്ക് ഈ നാലു കുട്ടികളെ നോക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.
അദ്രിക, ആത്മിക, അനാമിക, അവനിക എന്നീ നാല് പെണ്‍മക്കള്‍ ജനിച്ചത്. ഇവര്‍ ജനിക്കുന്നതിനു മുന്‍പ് വളരെ വിഷമകരമായ സാഹചര്യത്തിലൂടെയായിരുന്നും രതീഷും സൊമ്യയും കടന്നുപോയത്. സൗമ്യ ഇതിനു മുൻപ് ഗർഭം ധരിച്ചിരുന്നു, എന്നാൽ ഒൻപതാം മാസത്തിൽ കുഞ്ഞിനെ നഷ്ട്ടപെട്ടു. സൗമയെ അത് വല്ലാതെ തളർത്തി. അവളെ കൂടുതല്‍ തളര്‍ത്തിയത് ബന്ധുക്കളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകള്‍ ആയിരുന്നു.
പിന്നീട് കുറച്ച് നാളുകൾക്ക്ക് ശേഷമാണു സൗമ്യ ഗർഭിണി ആകുന്നത്. ഒന്നിന് പകരം നാലു കുട്ടികളെ കിട്ടുവാൻ പോകുന്നു എന്ന വാർത്ത സൗമ്യക്ക് വളരെ ഏറെ സന്തോശകാരമായ വാർത്ത ആയിരുന്നു. ഗര്‍ഭിണിയായപ്പോള്‍ ഒരുപാട് കഷ്ടതകള്‍ സൗമ്യ അനുഭവിച്ചു. നാല് കുഞ്ഞുങ്ങള്‍ ആയതു കൊണ്ടുതന്നെ ഗര്‍ഭപാത്രത്തില്‍ സ്റ്റിച്ച് ഇടുകയും, ശരീരഭാരം കൂടി വന്നതോടെ ചോറ് ഒഴിവാക്കേണ്ടി വരുകയും പിന്നീട് പച്ചക്കറികളും പഴങ്ങളും മാത്രം കഴിച്ചു ജീവിക്കേണ്ടി വന്നു.
ഒടുവില്‍ നാലു കുഞ്ഞുങ്ങളും സുരക്ഷിതരായി ജനനം കൊണ്ടപ്പോള്‍ ഇത്രയുംകാലം അനുഭവിച്ച കഷ്ടപ്പാട് എല്ലാം തന്നെ അവര്‍ക്ക് മാറിക്കിട്ടി.