ആണ്‍കുട്ടിയായിരുന്ന കാലത്ത് ഉമ്മയ്ക്ക് ഒപ്പം മറയന്‍ഡ്രൈവില്‍ പോയ ഓര്‍മകളില്‍ ഹെയ്ദി സാദിയ; വീഡിയോ പങ്കുവെച്ചു താരം

252508466 209413981318643 1097636210080805936 n

ജേര്‍ണലിസ്റ്റും വ്‌ളോഗറുമായ ഹെയ്ദി സാദിയയുടെ ജീവിതം മറ്റ് ട്രാന്‍ജെന്റേഴ്‌സിനെ പോലെ തന്നെ വിപ്ലവകരമായിരുന്നു. ഒറ്റയ്ക്ക് നേടിയെടുത്ത വിജയത്തെ കുറിച്ച് പലപ്പോഴും, പല അവസരങ്ങളിലും ഹെയ്ദി വാചാലയായിട്ടുണ്ട്. എന്ത് തന്നെ വേദനകള്‍ സഹിച്ചിട്ട് ആയാലും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി സ്വതന്ത്രയായി ജീവിയ്ക്കാന്‍ കഴിയുന്നതിലെ സന്തോഷം ഹെയ്ദിയ്ക്കുണ്ട്. എന്നാല്‍ സമീപകാലത്ത് ജീവിതത്തില്‍ സംഭവിച്ച ചില താളപ്പിഴകള്‍ താരത്തെ വീണ്ടും ഡിപ്രഷനില്‍ ആക്കുകയാണ്. ജോലി സ്ഥലത്തും, സ്വകാര്യ ജീവിതത്തിലും ഒരുപാട് പ്രശ്‌നങ്ങളുണ്ട്.

എല്ലാവര്‍ക്കും ഉള്ളത് പോലെ തന്നെ, പക്ഷെ ഡിപ്രഷന്‍ അടിച്ച് ഒറ്റയ്ക്ക് ഇരിയ്ക്കുന്നതിലും നല്ലത് തനിച്ച് എങ്ങോട്ടെങ്കിലും പോകുന്നതാണ് എന്നാണ് ഹെയ്ദി പറയുന്നത്. ആ തീരുമാനത്തില്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ ഒരു സോളോ ട്രിപ്പ് പോകാന്‍ ഹെയ്ദി തീരുമാനിച്ചു. അതിന്റെ വീഡിയോ താരം യൂട്യൂബില്‍ പങ്കുവയ്ക്കുകയും ചെയ്തു. ‘ഡിപ്രഷനെക്കാള്‍ നല്ലത് സോളോ ട്രിപ്പ് തന്നെ, ബ്രേക്കപ്പിന് ശേഷമുള്ള ജീവിം’ എന്ന തമ്പ് ലൈനോടുകൂടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ജൂലൈ 21 ന് തന്റെ ബേര്‍ത്ത് ഡേയ്ക്ക് പോകാം എന്നായിരുന്നു ആദ്യം കരുതിയത്.

279774006 360384686065589 8565483127133017424 n

എന്നാല്‍ മറ്റ് ചില കാരണങ്ങളാല്‍ ആ ദിവസം പോകാന്‍ സാധിയ്ക്കില്ല എന്ന് അറിഞ്ഞത് കാരണം ജൂലൈ 4 ന് തന്നെ പുറപ്പെടുകയായിരുന്നു. എന്നാല്‍ ജൂലൈ 10 ന് ആണ് വീഡിയോ യൂട്യൂബില്‍ പങ്കുവച്ചത്. ആരോടും പറയാതെ, ആരെയും അറിയിക്കാതെ ഒറ്റയ്ക്ക് ഒരു യാത്ര!! മുംബൈ നഗരത്തിലെ കാഴ്ചകളും മറ്റും ലൈവ് ആയി ഹെയ്ദി തന്റെ ആരാധകരുമായി പങ്കുവച്ചു.

ഇടയ്ക്ക് ചില മൂഡ്‌സ്വിങ്‌സ് എല്ലാം ഉണ്ടായി എങ്കിലും വീണ്ടും പഴേ എനര്‍ജ്ജിയോടെ തിരിച്ചെത്തി. മുംബൈയില്‍ താന്‍ സഞ്ചരിച്ച വഴികള്‍ എല്ലാം ആരാധകര്‍ക്ക് കാണിയ്ക്കുന്നതിന് ഇടയില്‍ പണ്ട്, കുട്ടിക്കാലത്ത്, ആണ്‍കുട്ടിയായിരുന്ന സമയത്ത് ഉമ്മയ്ക്ക് ഒപ്പം മറയന്‍ ഡ്രൈവില്‍ വന്നപ്പോഴുള്ള ഓര്‍മകളും ഹെയ്ദി പങ്കുവ്ക്കുകയുണ്ടായി.

Previous articleബേബി ഷവർ ആഘോഷമാക്കി മൃദുലയും യുവയും; ആശംസയുമായി ആരാധകർ!! ഫോട്ടോസ് പങ്കുവെച്ചു താരം..!!
Next article‘ബെഡിൽ നിന്നുള്ള ഫോട്ടോഷൂട്ട്; ക്യൂട്ട്നെസ് എന്നൊക്ക പറഞ്ഞാൽ ഇതാണ് യെന്നു ആരാധകർ.!! ഫോട്ടോസ് പങ്കുവെച്ച് അന്ന ബെൻ

LEAVE A REPLY

Please enter your comment!
Please enter your name here