ആടിനെ പൊതുവെ ഒരു ഭീകര ജീവിയായി ആരും കണക്കാക്കാറില്ല. സ്വതവേ ഓമനത്തം തുളുമ്പുന്നതാണ് ആടുകളും ആട്ടിൻകുട്ടികളും. എന്നും കരുതി ഇടഞ്ഞാൽ ആട് ശരിക്കും ഒരു ഭീകരജീവിയാവും. ഇത് ശരിയായി മനസ്സിലാക്കിയവരാണ് തുർക്കിയിലെ നെവ്‌ഷെഹീർ മുനിസിപ്പാലിറ്റി താമസക്കാർ.
ഒരു കോലാടും, ഒരു ചെമ്മരിയാടും, 3 കുഞ്ഞാടുകളും ചേർന്ന സംഘമാണ് ഈ കഥയിലെ വില്ലൻ ഗാങ്. നെവ്‌ഷെഹീർ മുനിസിപ്പാലിറ്റിയിലെ ഒരു തെരുവിൽ വഴിയാത്രക്കാരെയും ഓഫീസിൽ വരുന്നവരെയുമൊക്കെ പീഡിപ്പിക്കുകയും കുത്താൻ വേണ്ടി ഓടിക്കുകയുമൊക്കെയാണ് ഈ ആട് ഗാങ്ങിന്റെ വിനോദം.
നെവ്‌ഷെഹീർ മുനിസിപ്പാലിറ്റിയുടെ തന്നെ സിസിടിവിയിൽ പതിഞ്ഞ ആടുകളുടെ വിളയാട്ടം നെവ്‌ഷെഹീർ മുനിസിപ്പാലിറ്റിയുടെ ട്വിറ്റെർ പേജിൽ പോസ്റ്റ് ചെയ്തതോടെ ആട് ഗാങ് ലോകം മുഴുവൻ ഫേമസ് ആയി. നെവ്‌ഷെഹീർ മുനിസിപ്പാലിറ്റി കെട്ടിടത്തിലേക്ക് വരുന്നവരെയും ആട്ടിൻ കൂട്ടം വെറുതെ വിടുന്നില്ല.
ആക്രമണം പേടിച്ച് വന്ന കാര്യം വേണ്ട എന്ന് വച്ച് ഓടുന്നവരെയും വിഡിയോയിൽ കാണാം. 56 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയുടെ ഒടുക്കം അഞ്ച് ആടുകൾ ഒന്നിച്ചു കൂടി ഇനി ആരെ ഓടിച്ചുവിടണം എന്ന് ചർച്ച ചെയ്യുന്നതുപോലെയൊരു നിൽപ്പാണ്.
1 koyun,1 keçi, 3 kuzu tarafından esir alınmış bulunmaktayız…. pic.twitter.com/hZWmMMj9U8
— Nevşehir Belediyesi (@nevsehir_bel) December 14, 2020