നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ബ്ലോഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.
ലോക് ഡൗൺ സമയത്ത് മുൻപ് ഭാര്യക്കും മകൾക്കുമൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളുമായും താരം എത്തിയിരുന്നു. ഇപ്പോൾ താരം ഇന്നത്തെ കാലത്തെ പെൺകുട്ടികൾ കേൾക്കാൻ ഇട വരുന്ന പേരുകൾ എന്ന രൂപത്തിൽ ഒരു ലൈവ് വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നു. അതിന് താഴെ വന്ന ഒരു കമന്റാണ് ഇപ്പോൾ വൈറലാവുന്നത്.
‘ചേച്ചി നൂൽവസ്ത്രം ഇല്ലാതെ Live ൽ വരു… ഏത് നായിന്റെ മക്കൾക്കാണ് ചേച്ചിയെ തുണിയുടുപ്പിക്കേണ്ടത് എന്ന് നമുക്ക് നോക്കാം’ എന്നാണ് വീഡിയോകൾ താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് വളരെ മോശപ്പെട്ട ഭാഷയിൽ സംസാരിച്ച ഇയാളോട് വളരെ പെട്ടെന്ന് ചുട്ടമറുപടി താരം നൽകുകയും ചെയ്തു. ‘താങ്കളുടെ ആഗ്രഹം ഒക്കെ കൊള്ളാം പക്ഷെ വീട്ടിൽ ഉള്ളവരോട് പറഞ്ഞു നോക്കുന്നതല്ലേ ഒരു ഇത്’ എന്നാണ് ലക്ഷ്മി മറുപടി കൊടുത്തത്.