Home Celebrities Celebrity News ആക്ഷേപിക്കും മുന്‍പ് അറിയാന്‍ ശ്രമിക്കുക; ലിഗമെന്റ് പൊട്ടിയ കാലും വെച്ചാണ് 21വര്‍ഷക്കാലം ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്…

ആക്ഷേപിക്കും മുന്‍പ് അറിയാന്‍ ശ്രമിക്കുക; ലിഗമെന്റ് പൊട്ടിയ കാലും വെച്ചാണ് 21വര്‍ഷക്കാലം ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്…

0
ആക്ഷേപിക്കും മുന്‍പ് അറിയാന്‍ ശ്രമിക്കുക; ലിഗമെന്റ് പൊട്ടിയ കാലും വെച്ചാണ് 21വര്‍ഷക്കാലം ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്…

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയുടെ വാക്കുകളാണ്. തന്റെ കാലിന് പരുക്ക് പറ്റിയതിനെകുറിച്ചാണ് മമ്മൂക്ക പറഞ്ഞത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മമ്മൂക്ക തന്റെ അനുഭവം പങ്കുവെച്ചത്. ഇതേക്കുറിച്ച് നടന്‍ അനീഷ് ജി മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം;

ane

മമ്മൂക്ക ഡാൻസിന്റെയും ചില fight ന്റെയുംപേരിൽപല സൈഡിൽ നിന്നും ട്രോളുകൾ ഏറ്റുവാങ്ങിയ നടനാണല്ലോനമ്മുടെ സ്വന്തം മമ്മൂക്ക. അത്തരം കളിയാക്കലുകളെയെല്ലാം പുഞ്ചിരിയോടെ മാത്രമാണ് അദ്ദേഹം നേരിട്ടിട്ടുമുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട്മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്മൂക്ക സംസാരിച്ച വാക്കുകൾ ഒന്ന് ചേർത്ത് വെക്കുന്നു.

masterpiece 759

ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായിആ വേദനയും സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. “ലിഗമെന്റ് പൊട്ടിയ കാലും വെച്ചാണ് 21വർഷക്കാലം ഇദ്ദേഹം നമ്മളെ രസിപ്പിച്ചത്, സന്തോഷിപ്പിച്ചത്.

231216487 365566121605975 8902874931737611720 n

ഒരാളെ കളിയാക്കും മുൻപ്, ആക്ഷേപിക്കും മുൻപ് അവരുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാൻ ശ്രമിക്കുന്നത് നല്ലൊരു കാര്യമായിരിക്കും എന്ന് തോന്നുന്നു. പരസ്പരം ബഹുമാനിക്കുന്നതും, സ്നേഹിക്കുന്നതും, നല്ല സമീപനങ്ങൾ ഉണ്ടാക്കുന്നതും, ആത്മവിശ്വാസം പകരുന്നതും നമ്മളിലെ നമ്മളെവലുതാക്കുകയെ ഉള്ളു. തടസ്സങ്ങളെയും അസാധ്യതകളെയും അതിജീവിച്ച്,

mammootty2 967165 1617272966

എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഈ മനുഷ്യന് ഇതെല്ലാം സാധിച്ചുവെങ്കിൽ 100%മാർക്കും നൽകി ഉറപ്പിച്ചു പറയാം ഇതാണ്നിശ്ചയദാർഢ്യം!! ഇനിയും ഒരുപാട് നല്ല സിനിമകൾ, നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ. ലോകത്തിൽ പ്രചോദനം എന്നത്നിശ്ചയദാർഢ്യമാണ്. അതുണ്ടെങ്കിൽ പിന്നെ മറ്റൊന്നും വിഷയങ്ങളാവുന്നേ ഇല്ല!!

230631299 365566071605980 218378617027347799 n

LEAVE A REPLY

Please enter your comment!
Please enter your name here