
മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹർ ആക്രി സാധനങ്ങൾ കൊണ്ട് നിർമിച്ച ജീപ്പ് മഹേന്ദ്ര കമ്പനി ഏറ്റെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ വാഹനം നിയമപ്ര കാരമുള്ള മാനദണ്ഡങ്ങളൊന്നും പാലിച്ചല്ല ഈ വാഹനം നിർമിച്ചിരിക്കുന്നത്.
എങ്കിലും കഴിവിനെ അംഗീകരിക്കാതെ വഴിയില്ലന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ ഇദ്ദേഹം നിർമിച്ച വാഹനം തന്നാൽ ഒരു ബൊലേറൊ നൽകാമെന്ന് പറഞ്ഞിരുന്നു. ദത്താത്രേയയുടെ കഴിവിനെ അഭിനന്ദിച്ച് പുതിയ കഴിവുകളെ വളർത്താൻ ആണ് ഈ പ്രോത്സാഹന സമ്മാനമായി പുതിയ ബൊലേറൊ നൽകിയത്.

ആനന്ദ് മഹേ ന്ദ്രയുടെ ഈ വാക്കുകൾ കേട്ടത്തോടെ കുടുംബസമ്മേതം തന്റെ വാഹനം മഹീന്ദ്രയ്ക്ക് സമ്മാനിച്ച് അവരുടെ സമ്മാനമായി ബൊലേറോയും വാങ്ങിയാണ് ലോഹര്‍ മടങ്ങിയത്. അതുപോലെ തന്നെ ല ഹോറിന്റെ ഈ വാഹനം ഇനി മഹേന്ദ്രയുടെ കളക്ഷനിൽ കാണുമെന്നും ആനന്ദ് മഹേന്ദ്ര ഉറപ്പ് നൽകി. ഈ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കിട്ടു. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്.
Delighted that he accepted the offer to exchange his vehicle for a new Bolero. Yesterday his family received the Bolero & we proudly took charge of his creation. It will be part of our collection of cars of all types at our Research Valley & should inspire us to be resourceful. https://t.co/AswU4za6HT pic.twitter.com/xGtfDtl1K0
— anand mahindra (@anandmahindra) January 25, 2022