ആംബുലൻസിന് വരാൻ റോഡില്ലാത്തതിനാൽ ഗർഭിണിയെ കൊട്ടയിൽ ചുമന്ന് പുഴ കടത്തി ആശുപത്രിയിലെത്തിച്ചു. ചത്തീസ്ഗഢിൽ സുർഗുജയിലെ കണ്ടി വില്ലേജിലാണ് സംഭവം. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് റോഡില്ല എന്നുമാത്രമല്ല, കാൽനടയാത്രക്ക് പോലും സൌകര്യമില്ല.
സംസ്ഥാനത്ത് പലഭാഗത്തും മഴ കനത്തതിനാൽ വെള്ളപ്പൊക്ക മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രദേശത്തുള്ള യുവതിക്ക് പ്രസവവേദനയുണ്ടായത്. സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.
തുടർന്ന് നാലു പുരുഷൻമാർ കമ്പിൽ തൂക്കിയ കൊട്ടയിലിരുത്തി യുവതിയെ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു. തോളിലെ കുട്ടയില്‍ യുവതിയുമായി ഈ യുവാക്കള്‍ ശക്തമായ ഒഴുക്കുള്ള പുഴ മുറിച്ചുകടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
#WATCH: A pregnant woman from Kadnai village of Surguja was carried on a makeshift basket through a river, as ambulance couldn't reach the village due to lack of proper road connectivity. The woman was later taken to the nearby govt hospital. #Chhattisgarh (1/8) pic.twitter.com/eenlZaWLOJ
— ANI (@ANI) August 1, 2020