‘അൻപത് വയസ്സിന് ശേഷം 12 കിലോ ഭാരം കുറച്ച്; പുത്തൻ ഫോട്ടോ പങ്കുവെച്ചു നടി മാല പാർവതി..’ – ഫോട്ടോസ് കാണാം

284233268 384356170303465 8528841331006785251 n

ടെലിവിഷൻ അവതാരകയായി തുടങ്ങി മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി മാല പാർവതി എന്ന പാർവതി ടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഉൾകാഴ്ചയിലൂടെ തുടക്കം കുറിച്ച മാല പാർവതി സുപ്രഭാതം, ശുഭദിനം, പൊൻപുലരി തുടങ്ങിയ മോർണിംഗ് ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിന് ശേഷം 2007-ലാണ് സിനിമയിൽ പാർവതി എത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈം’ ആയിരുന്നു പാർവതിയുടെ ആദ്യ സിനിമ.

281749263 1171024453464179 8354390711636781520 n

2010-ന് ശേഷം പിന്നീടിങ്ങോട്ട് പാർവതിയുടെ വർഷങ്ങളായിരുന്നു എന്ന് പറയേണ്ടി വരും. നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഒരാളാണ് മാല പാർവതി. ഡോക്ടർ, പ്രിൻസിപ്പൽ തുടങ്ങിയ റോളുകളിലാണ് കൂടുതലായി പാർവതി അഭിനയിച്ചിട്ടുള്ളത്. നായകന്റെയോ നായികയുടെയോ അമ്മ റോളിലും നിരവധി സിനിമകളിൽ പാർവതി തിളങ്ങിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ചിട്ടുണ്ട്.

280702113 739670053878755 4235041927892888442 n

ഭീഷ്മപർവമാണ് അവസാനമായി റിലീസായത്. 15-ൽ അധികം സിനിമകളാണ് ഇനി പാർവതിയുടെ ഇറങ്ങാനുള്ളത്. ചെറുതും വലുതുമായ കഥാപാത്രങ്ങളായി സിനിമയിൽ വളരെ തിരക്കുള്ള അഭിനയത്രിയാണ് പാർവതി മാറിയും കഴിഞ്ഞു. സിനിമയുടെ തിരക്കുകൾ കൂടുന്നത് കൊണ്ട് തന്നെ പാർവതി തന്റെ ഫിറ്റ്‌നെസ് കൂടി ശ്രദ്ധിക്കാൻ ഒരുങ്ങുകയാണ്. മൂന്ന് മാസം കൊണ്ട് 12 കിലോയിൽ അധികം ഭാരമാണ് മാല പാർവതി കുറച്ചത്.

279288632 1444983095944525 4403455187014684738 n

“50 വർഷത്തിനുശേഷം ജിമ്മിൽ വ്യായാമം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ചിലപ്പോൾ സ്ഥലവും പരിശീലകരും, അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും..”, മാറ്റങ്ങൾ കാണിച്ചുകൊണ്ടുള്ള ചിത്രത്തോടൊപ്പം മാല പാർവതി കുറിച്ചു. മാർച്ച് 12 മുതൽ ജൂൺ മൂന്ന് വരെ 80 കിലോയിൽ നിന്ന് 68 കിലോയിലേക്ക് താരം എത്തുകയും ചെയ്തിട്ടുണ്ട്. താരത്തിന് പരിശ്രമത്തിനെ അഭിനന്ദിച്ച് ഒരുപാട് പേരാണ് കമന്റ് ചെയ്തത്.

285501409 373372877981956 8265141919868331241 n

Insta Post ↓

Previous articleകിടിലം; ‘ഡിപ്പം ഡപ്പം സോങ്ങിന് കിടിലം ഡാൻസുമായി അഹാന, പൊളിയെന്ന് ആരാധകർ..’ – വീഡിയോ
Next article‘ഒരു ജനനായകൻ എങ്ങനെ ആകണം എന്ന്, ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാണ്;’ ഗണേഷ് കുമാറിനെകുറിച്ച് അനുശ്രീ കുറിച്ചത്…

LEAVE A REPLY

Please enter your comment!
Please enter your name here