കഴിഞ്ഞ ആഴ്ചയാണ് മുകേഷുമായുള്ള ബന്ധം വേർപെടുത്താനുള്ള പെറ്റിഷൻ മേതിൽ ദേവിക വക്കീൽ മുഖാന്തരം സമർപ്പിച്ചിരിക്കുന്നതായ റിപ്പോർട്ട് പുറത്ത് വന്നത്. തുടർന്ന് വലിയ രീതിയിലുള്ള വ്യാജ വാർത്തകളും ആരോപണങ്ങളുമൊക്കെ പ്രചരിച്ചിരുന്നു. രണ്ട് വ്യക്തികളുടെയും സ്വകാര്യത മാനിക്കാത്ത വിധത്തിലുള്ള പ്രതികരണങ്ങളുമുണ്ടായിരുന്നു. എന്നാൽ പ്രചരിച്ച വ്യാജ വാർത്തകളോട് മേതിൽ ദേവിക പ്രതികരിച്ച രീതി വളരെ പക്വതയോടെയായിരുന്നുവെന്ന് മാധ്യമങ്ങളടക്കം പറയുകയുമുണ്ടായിരുന്നു. എന്നാൽ പല വിധത്തിലുള്ള അഭിപ്രായപ്രകടനങ്ങളുമായി പൊതുജനങ്ങളും രംഗത്തെത്തി.
എന്നാൽ വിവാഹ ബന്ധം വേർപെടുത്താനുള്ള കാരണം വളരെ വ്യക്തിപരമാണെന്നും മുകേഷിനെ പൂർണ്ണമായും തെറ്റുകാരനാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദേവികയുടെ പക്വമായ പ്രതികരണത്തിൽ നിന്ന് മനസിലാക്കേണ്ട കാര്യങ്ങളെ പറ്റി അനുപമ എം ആചാരി പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ഒരു ബന്ധം വേർപിരിയുമ്പോൾ മലയാളി കണ്ടെത്തുന്ന കാരണങ്ങൾ അവിഹിതം, വഴിവിട്ട ജീവിതം ഒക്കെ മാത്രം ആണ്.. ഇതൊന്നും മാത്രമല്ല വേർപിരിയാൻ ഉള്ള കാരണങ്ങൾ എന്ന് എപ്പോഴാണ് നമ്മൾ മനസിലാക്കുക. ഒരാൾക്ക് ഒരാളെ ഉപേക്ഷിക്കാൻ പല കാരണങ്ങൾ ഉണ്ടാകാം. ആ കാരണങ്ങളിലെ നന്മ തിന്മകളെ തിരിച്ചറിയാൻ ആർക്കാണ് സാധിക്കുകയെന്ന് അനുപമ എം ആചാരി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു ചോദിക്കുന്നു.
‘സെപ്പറേഷൻ എന്നത് പെയ്ൻഫുൾ തന്നെയാണ്.. അതിനെ അതിന്റെ എല്ലാ ഭാവത്തോടെയും തന്നെ അഭിമുകീകരിക്കണം.. കരയണം.. ഒറ്റക്കിരിക്കണം.. എല്ലാരിൽ നിന്നും ഒഴിഞ്ഞു മാറി നടക്കണം… അതൊക്ക വ്യക്തിപരമാണ്. ചിലർ ആ സെപ്പറേഷൻ തുടങ്ങുന്ന സമയങ്ങളിൽ ഇങ്ങനെ ഒന്നും ആവില്ല. വളരെ അധികം ആക്റ്റീവ് ആയി കാണാം, പല കാര്യങ്ങളിലും ഇടപെടുന്നതായി കാണാം.. എന്ത് തന്നെ ആയാലും.. ഇറ്റ് ഡിപ്പെൻഡ്സ്.. ഇറ്റ് ടേക്ക്സ് ടൈം ടു ഹീൽ… അതിനേക്കാൾ വിഷമം നിറഞ്ഞതാണ്, എല്ലാം എല്ലാം ആയിരുന്ന ഒരാളെ ആണ് സെപ്പറേഷന് വിധേയൻ ആക്കേണ്ടത് എന്നത്. ശരീരം മാത്രമേ അയാളിൽ നിന്ന് separated ആകുന്നുള്ളു.. മനസും ബുദ്ധിയും അകലാൻ സമയം എടുക്കും.. കാലങ്ങൾ എടുക്കും…
ദേവിക പറഞ്ഞ വാക്യങ്ങളിൽ എല്ലാം ഉണ്ട്. പക്വത ഉണ്ട്.. ഒരു ബന്ധം വേര്പിരിയുമ്പോൾ മലയാളി കണ്ടെത്തുന്ന കാരണങ്ങൾ അവിഹിതം, വഴിവിട്ട ജീവിതം ഒക്കെ മാത്രം ആണ്.. ഇതൊന്നും മാത്രമല്ല വേർപിരിയാൻ ഉള്ള കാരണങ്ങൾ എന്ന് എപ്പോഴാണ് നമ്മൾ മനസിലാക്കുക. ഒരാൾക്ക് ഒരാളെ ഉപേക്ഷിക്കാൻ പല കാരണങ്ങൾ ഉണ്ടാകാം. ആ കാരണങ്ങളിലെ നന്മ തിന്മകളെ തിരിച്ചറിയാൻ ആർക്കാണ് സാധിക്കുക. ഒരുപാട് പരസ്പരം സ്നേഹിക്കുന്നുണ്ടെങ്കിലും ഒത്തുപോകാൻ പറ്റില്ല എന്ന കോംപ്ലിക്കേറ്റഡ് കാരണങ്ങൾക്ക് എങ്ങനെയാണു എക്സ്പ്ലനേഷൻ നൽകുക.
അല്ല രണ്ടുപേർ പിരിയുമ്പോൾ, ആർക്കൊക്കെയാണ് എക്സ്പ്ലനേഷൻ നൽകേണ്ടത്?? ഒരുപാട് സ്‌നേഹിച്ചു ഒരുമിച്ചു ജീവിച്ചാൽ ചിലപ്പോൾ പരസ്പരം കൊല്ലേണ്ടി വന്നാലോ എന്ന് പേടിച്ചു വേര്പിരിയുന്ന ബന്ധങ്ങൾ പോലും ഉണ്ട്. ആ സ്ത്രീയെയും പുരുഷനെയും വെറുതെ വിടുക.എല്ലാവരുടെയും ചോയ്ces എല്ലായ്‌പോഴും ശെരിയാകണം എന്നില്ല. എട്ടു കൊല്ലം കൂടെ ജീവിച്ച നാളുകൾ വേസ്റ്റ് ആയോ എന്നുള്ളതാണ് ആലോചിക്കേണ്ടത്.മേതിൽ ദേവികയെ സംബന്ധിച്ചിടത്തോളം ഫിനാൻഷ്യലി അല്ലെങ്കിൽ പ്രൊഫഷണലി വലിയ താഴ്ചകൾ ഉണ്ടായിക്കാണാൻ വഴിയില്ല. അവർ എസ്റ്റാബ്ലിഷ്ഡ് ആണ്. അന്നും ഇന്നും.
തകർച്ചകൾ സംഭവിക്കുന്നത് എട്ടു വർഷം സ്വന്തം ആവശ്യങ്ങൾ ഒക്കെ മാറ്റിവച്ചു പാർട്ണർക്കു വേണ്ടി ലൈഫ് ഡെഡിക്കേറ്റ് ചെയ്ത ചിലർക്ക് ആവും. ഇവർ അടിപൊളി ആണ്. പ്ലീസ്, സഹതാപം കാണിച്ചു നമ്മൾ ചെറുതാവാതെ ഇരുന്നാ മതി. മുകേഷിനെ കുറ്റപ്പെടുത്തി ആള് കളിക്കാതെ ഇരുന്നാൽ മതി.. അവർക്ക് അവരുടെ ഡിഗ്നിറ്റി ഉണ്ട്. പേരും പ്രശസ്തിയും ഉണ്ട്. 45വയസിൽ 30ന്റെ സൗന്ദര്യം ഉണ്ട്. അവർ ജീവിച്ചോട്ടെ…