സോഷ്യല്‍ മീഡിയയില്‍ വൈറലായി കാവ്യ മാധവന്റെ പഴയ വീഡിയോയാണ്. കാവ്യാ മാധവനും തെന്നിന്ത്യയുടെ പ്രിയതാരം ആര്‍. മാധവനും ഒന്നിച്ചുള്ള ഒരു രസികന്‍ വീഡിയോയാണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. 2013 ലെ സൈമ അവാര്‍ഡ് വേദിയില്‍ കാവ്യ സംസാരിക്കവേ പറഞ്ഞ രസകരമായ സംഭവമാണ് കാഴ്ചക്കാരെ രസിപ്പിച്ചിരിക്കുന്നത്. ‘ഞാന്‍ മലയാളത്തില്‍ പറയാം, ഈ പുള്ളിക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആരാച്ചാല്‍ പുള്ളിക്ക് അറിയണ ഭാഷയില്‍ പറഞ്ഞു കൊടുത്തോളൂ’ എന്ന മുഖവുരയോടെ തുടങ്ങിയ കാവ്യ, ഒടുവില്‍ തമിഴിലാണ് പറഞ്ഞു ഒപ്പിച്ചത്.
‘ഞാന്‍ അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാര്‍ ആണ്, ഇന്നും അതെ. ഞാന്‍ തമിഴ്‌നാട്ടില്‍ ഒരു ഷൂട്ടിങ്ങിന് പോയപ്പോള്‍ എന്നെക്കാണാന്‍ ധാരാളം ആളുകള്‍ വരുന്നത് കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്ത്. പിന്നീടാണ് മനസ്സിലായത് എനിക്കൊപ്പം ഷൂട്ടിങ്ങിന് ഉണ്ടായിരുന്ന നായകന്‍ ജയസൂര്യ അവിടെയുള്ളവരോടൊക്കെ നടന്‍ മാധവന്റെ ഭാര്യയാണ് ഞാന്‍ എന്ന് പറഞ്ഞിരുന്നുവെന്ന്. അപ്പോഴാണ് പിടികിട്ടിയത് ആളുകൂടിയത് കാവ്യ മാധവനെ കാണാന്‍ അല്ല, മാധവന്റെ ഭാര്യയെ കാണാനായിരുന്നുവെന്ന്.’ കാവ്യ പറഞ്ഞു.
‘നോ പ്രോബ്ലം. എന്റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്… ‘അഡ്ജസ്റ്റ് ചെയ്യാം’ എന്ന് കാവ്യയുടെ വാക്കുകള്‍ക്ക് മാധവന്‍ രസകരമായ മറുപടിയും നല്‍കി.