അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാഗ്യ. അടുത്തിടെയാണ് അർജുനനുമായുള്ള താരത്തിന്റെ ആഘോഷമായ വിവാഹം നടന്നത്. ഫെബ്രുവരി 19,20തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ ഗുരുവായൂർ അമ്പലത്തിൽ വെച്ച് താലികെട്ട് നടത്തി.
ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് അർജുൻ. ഡിഗ്രി കഴിഞ്ഞ് ടെക്നോപാർക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആർട്ടിസ്റ്റായും നർത്തകനായും അർജ്ജുൻ മാറിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷവുമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്
ഇപ്പോളിതാ സൗഭാഗ്യ പഴയപ്രണയത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. തനിക് ഒരു പ്രണയം ഉണ്ടായിരിന്നു എന്നും പക്ഷേ അത് വൻ പരാജയമായി മാറി എന്നുമാണ് സൗഭാഗ്യയുടെ വെളിപ്പെടുത്തൽ. ഫേസ്ബുക് വഴി പരിചയപ്പെട്ട ഒരു ജിംമനോടായിരുന്നു പ്രണയം, ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായതെന്നും എന്നാൽ പ്രണയം തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ എല്ലാം ഓരോന്നായി കൈവിട്ട് തുടങ്ങി.
ലവർ എന്നതിന് ഉപരി തന്നോട് ഓരോ നിർദേശങ്ങൾ തരാൻ തുടങ്ങിയെന്നും ഫേസ്ബുക്,വാട്സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനും അയാൾ പറഞ്ഞു,പെണ്ണ് കുട്ടികൾ മാത്രം ഉള്ളടത് പഠിച്ച തനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നുവെന്നും എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നാണ് ആദ്യം കരുതിയത്.
എല്ലാം ഉപേക്ഷിച്ചു അയാളെ മാത്രം സ്നേഹിച്ചിട്ടും പിന്നീടും ഉത്തരവുകൾ പിന്നാലെ വന്നു കൊണ്ട് ഇരുന്നെനും,അച്ഛൻ അമ്മ തുടങ്ങിവരുടെ ഒപ്പം അങ്ങോട്ടേലും പോകണമെങ്കിൽ പോലും അയാളോട് ചോദിക്കണം എന്ന അവസ്ഥയിൽ എത്തി. അനുസരിക്കുന്നു എന്ന് കണ്ടപ്പോൾ വീണ്ടും ഉത്തരവുകൾ വന്ന് തുടങ്ങിപതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായിരുന്നുവെന്നും തടിച്ചിയാണ്,സൗന്ദര്യമില്ല,ചില ആഹാരങ്ങൾ മാത്രമേ കഴിക്കാവൂ തുടങ്ങി സർവത്ര നിയന്ത്രങ്ങൾ അയാൾ കൊണ്ട് വരാൻ തുടങ്ങിയെന്നും സൗഭാഗ്യ പറയുന്നു.
എന്നിട്ടും സ്നേഹിച്ച തന്നോട് സ്ത്രീധനത്തെ പറ്റി സംസാരിക്കാൻ തുടങ്ങിയെന്നും,എല്ലാം ഒറ്റമോളായ എനിക്ക് ഉള്ളതാണ് എന്ന് അറിയാഞ്ഞിട്ടും അത്തരത്തിൽ ഉള്ള ചോദ്യങ്ങൾ സഹിക്കാൻ കഴിഞ്ഞില്ല അതിനെ തുടർന്ന് അത് നിർത്തിയെന്നും സൗഭാഗ്യ പറയുന്നു.