ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാറിലെ അവതാരകയാതോടെ ആണ് മീര മലയാളി പ്രക്ഷകർക്കു സുപരിചിതയായതു. കോമഡി സ്റ്റാറിൽ തിളങ്ങി നില്‍ക്കുകയായിരുന്നു മീര അനില്‍. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എന്‍ജീനിയറിങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷമാണു അവതരണ മേഖലയിലേക്ക് എത്തിയത്.
നിരവധി സ്റ്റേജ് ഷോകളും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളാണ് മീര. മീര അനില്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. വിഷ്ണു ആണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു. പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങില്‍ എത്തിയത്.