കഴിഞ്ഞ തവണത്തെ പോലെ തന്നെ ഈ ഡാൻസ് വീഡിയോയും വമ്പൻ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നിന്നു നേടുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വാർണറിന്റെ നൃത്തം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട് എന്നും വീഡിയോ കണ്ട ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നു. ഇത് കൂടാതെ വേറെ ഒരുപാട് ഇന്ത്യൻ ഗാനങ്ങൾക്ക് ചുവടു വെക്കുന്ന വാർണറിന്റെ വീഡിയോ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കാണാൻ സാധിക്കും. കഴിഞ്ഞ തവണ തന്റെ ഐപിഎൽ ജേഴ്‌സി അണിഞ്ഞാണ് വാർണർ നൃത്തം ചെയ്തതെങ്കിൽ ഇത്തവണ കളർഫുൾ ഷർട്ടും ജീൻസും തൊപ്പിയുമണിഞ്ഞാണ് ക്രിക്കറ്റ് പിച്ചിലെ സൂപ്പർ താരത്തിന്റെ നൃത്തം. തൃവിക്രം ശ്രീനിവാസ് സംവിധാനം ചെയ്‌ത അല വൈകുണ്ഠപുറംലോയിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എസ് തമൻ ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്.
Celebrities Celebrity Videos അല്ലു അർജുന്‍ ഗാനത്തിന് നൃത്തച്ചുവടിമായി ഡേവിഡ് വാർണറും കുടുംബവും വീണ്ടും;