‘അറബിക് കുത്തിൽ മിനുങ്ങി സാമന്ത;’ നൃത്തചുവടിൽ അതിശയിപ്പിച്ച് നടി.. വീഡിയോ വൈറൽ

267503728 1236135090230440 6987971149152012728 n

താരസുന്ദരി സാമന്ത എന്നും ആരാധകർക്ക് ഒരു വിസ്മയം തന്നെയാണ്. വശ്യമായ സൗന്ദര്യം കൊണ്ട് ആരാധകമനം കവരാറുള്ള താരം അഭിനയത്തിന്റെ കാര്യത്തിലും പകരം വെക്കാനില്ലാത്ത ഒരു പ്രതിഭ തന്നെ. ആണ്ടവ നൃത്തത്തിലൂടെ ഈയിടെ പ്രേക്ഷകരിലേക്ക് ഒരു തീയായി ഇറങ്ങിച്ചെന്ന സാമന്ത ഇന്നും അതേ ശോഭയിൽ ജ്വലിച്ചുനിൽക്കുകയാണ്. ബീസ്റ്റ് എന്ന ചിത്രത്തിലെ ആദ്യഗാനം അറബിക്ക് കുത്ത് പുറത്തിറങ്ങിയതിന് പിന്നാലെ പ്രിയതാരം സാമന്തയും പാട്ടിന് നൃത്തച്ചുവടുകൾ വെച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

ദളപതി വിജയ്, പൂജ ഹെഗ്ഡെ എന്നിവർ ഒന്നിക്കുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ ഗാനം ‘അറബിക് കുത്ത്’ വാലന്റൈൻസ് ദിനത്തിലാണ് പുറത്തിറങ്ങിയത്. ഗാനം ലോകമെമ്പാടും വൻ ജനപ്രീതി നേടിയിട്ടുണ്ട്. നിരവധി സിനിമാപ്രേമികളും ആരാധകരും ഈ ആവേശകരമായ ഗാനത്തിന് നൃത്തം ചെയ്യാനുള്ള വെല്ലുവിളി ഇതിനകം സ്വീകരിച്ചിട്ടുണ്ട്. പൂജാ ഹെഗ്ഡെ ഈ വർഷം ആദ്യം മാലിദ്വീപിൽ അവധി ആഘോഷിക്കവേ അറബിക് കുത്ത് എന്ന താളത്തിനൊത്ത് നൃത്തം ചെയ്തത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

267602240 317746070201351 1843048487815508506 n

‘അർദ്ധരാത്രിയിൽ ഇതാ മറ്റൊരു ഫ്ലൈറ്റ് കൂടി’ എന്ന അടിക്കുറിപ്പോടെയാണ് സാമന്ത ഡാൻസ് വീഡിയോ പങ്കുവെച്ചത്. ഒട്ടേറെ സെലിബ്രെട്ടികളും ആരാധകരുമാണ് താരത്തിന് പിന്തുണ അറിയിച്ചിട്ടുള്ളത്. ഡാൻസ് വളരെ ഗംഭീരമായിട്ടുണ്ട് എന്നാണ് നടി ശില്പ റെഡ്ഢി കമ്മന്റ് ചെയ്തത്. മികവേറിയ ഡാൻസിനൊപ്പം താരത്തിന്റെ കോസ്റ്റിയൂമും ആരാധകർ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.

ഇത്തവണ പതിവിൽ നിന്നും ഏറെ വ്യതസ്തമായ സൗന്ദര്യമാണ് താരത്തിനുള്ളത് എന്നാണ് ആരാധകരുടെ കമ്മന്റ്. ഒട്ടേറെ വിവാദങ്ങൾക്ക് പാത്രമായ നടി കൂടിയാണ് സാമന്ത. ഇന്നും ത്രസിപ്പിക്കുന്ന അഴകും അഭിനയവുമായി സിനിമാലോകം കീഴടക്കുന്ന സാമന്ത ആരാധകരുടെ പ്രിയങ്കരി തന്നെ.

Previous articleനടി അഞ്ജലി നായരും സഹ സംവിധായകൻ അജിത് രാജുവും വിവാഹിതരായി…
Next articleകുഞ്ഞു കണ്മണി ഞെട്ടിച്ചു.! പട്ടണപ്രവേശത്തിലെ ജോലിക്കാരിയായി, മുക്തയുടെ മകൾ കിയാരയുടെ പുതിയ വീഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here