അര്‍ബുദ ബാധിതയായ ഒരു അഞ്ചു വയസ്സുകാരിക്കു വേണ്ടി നൃത്തം ചെയ്ത ഹോസ്പിറ്റല്‍ ജീവനക്കാരുടെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
രണ്ടുപേരാണ് നൃത്തവുമായി കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന അഞ്ച് വയസ്സുകാരിയുടെ അരികിലേക്കെത്തുന്നത്. മനോഹരമാണ് ഈ വീഡിയോ. നൃത്തം ആസ്വദിക്കുന്നതിനോടൊപ്പം ആ കുരുന്ന് രോഗാവസ്ഥ മറന്ന് ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
ബാലെ നൃത്തമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്നത്. അതും നിറപ്പകിട്ടാര്‍ന്ന വസ്ത്രം ധരിച്ച്. പതിനഞ്ചാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ഒരു നൃത്തരൂപമാണ് ബാലെ.