മിനിസ്ക്രീൻ സീരിയൽ ആരാധകർക്ക് സുപരിചിതരായ താരങ്ങളാണ് നടൻ ആദിത്യനും അമ്പിളി ദേവിയും. കഴിഞ്ഞ ജനുവരി വിവാഹിതരായ ഇവർക്ക് ഒരു ആൺ കുഞ്ഞ് ജനിച്ചത് ആരാധകർ ആഘോഷമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിൻറെ നൂലുകെട്ടു നടന്നത്. ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആദിത്യൻ തന്നെ പങ്കുവെച്ചിരുന്നു, ഇപ്പോഴിതാ കുഞ്ഞിന്റെ പേരിൻറെ അർത്ഥവും ഒപ്പം ചടങ്ങിന്റെ ടീസർ പങ്കുവെച്ചു ഇരിക്കുകയാണ് താരം. ഇക്കഴിഞ്ഞ 20നാണ് നടി അമ്പിളി ദേവി ഒരു ആൺകുഞ്ഞിനു ജന്മം നൽകിയത്.
കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ നൂലുകെട്ടും പേരിടീയിൽ ചടങ്ങും നടന്നത്. ഇപ്പോൾ പേരിൻറെ അർത്ഥം പങ്കുവച്ചിരിക്കുകയാണ് ആദിത്യൻ. “പോരാട്ട വീര്യവുമായി… അർജുൻ… ജയിക്കാൻ ജനിച്ചവൻ ജയൻ…. പോരാടി ജയിക്കുന്നവൻ…. അർജുൻ ജയൻ” എന്നാണ് പേരിൻറെ അർത്ഥമായി ആദിത്യൻ കുറിച്ചത്. മകന്റെ പേരിൻറെ അർത്ഥം കമന്റ് ആയി വന്നതാണ് ആദിത്യൻ കുറിച്ചത്. ഒപ്പം നൂലുകെട്ടു ചടങ്ങിന്റെ ടീസറും താരം പങ്കുവഹിച്ചിട്ടുണ്ട്. സീരിയൽ രംഗത്ത് നിന്നും കന്യായ, സേതുലഷ്മിയമ്മ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തതു.