ജീവിതം അങ്ങനെയാണ് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളായിരിക്കും നമ്മളെ കാത്തിരിക്കുന്നത് അതുകൊണ്ടു താനെ ഒരു നിമിഷത്തിൽ അച്ഛനും അമ്മയും പ്രിയപ്പെട്ട ചേട്ടനും കൺമുന്നിൽ കൈവിട്ടു പോകുമ്പോൾ അർച്ചന എന്ന 15 കാരിയുടെ ജീവിതം കൂടിയാണ് ഇരുളടഞ്ഞിരിക്കുന്നത്.
തനറെ ജീവിതത്തിലെ എല്ലാമെല്ലാമായവരെ വെള്ള തുണിയിൽ പൊതിഞ്ഞ് വെട്ടിൽ എത്തിച്ചപ്പോൾ നെഞ്ചുപൊട്ടി കരയുന്ന ഈ കൊച്ചു പെണ്കുട്ടിയെകണ്ട് കരയാൻ മാത്രമാണ് ബന്ധുക്കൾക്കും കഴിയുന്നത്. കൂട്ട നിലവിളകൾക്കിടയിൽ തളർന്ന മൊഴികളോടെ കൂടപ്പിറപ്പിനെ തൊട്ടുവിളിച്ചുകൊണ്ടേയിരുന്നു.
മഹാരാഷ്ട്രയിലെ സത്താറയിൽ നാല് ദിവസം മുൻപ് വാൻ പുഴയിലേക്ക് മറിഞ്ഞ് ജീവൻ നഷ്ടമായ പുല്ലഴി വടക്കേമുറി കാരെക്കോട്ടെ വീട്ടിൽ ജി മധുസൂദനൻ നയൻ ഭാര്യ ഉഷ മകൻ ആദിത്യൻ എന്നിവരുടെ ദേഹങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് 2.45 ന് തൃശൂർ വടക്കുമുറിയിലെ കുടുംബ വീട്ടിൽ എത്തിച്ചത്.
ദീപാവലി ദിനവും മധുസൂദനന്റെ പിറന്നാളും ഒന്നിച്ചുവന്ന ദിവസമാണ് നാടിനെ മുഴുവൻ കണ്ണീരിൽ താഴ്ത്തിയ ഈ വിയോഗം ഉണ്ടായത് അപകടത്തിന് കുറച്ചു മുന്നെയാണ് കേക്കുമുറിച്ചുള്ള ആഘോഷം വീഡിയോ കാൾ വഴി ബന്ധുക്കൾ കണ്ടതും ആശംസകൾ അറിയിച്ചതും മണിക്കൂറുകളുടെ ഇടവേളയിൽ ആ മരണവർത്തയും എത്തി മുംബൈ വാഷി സെക്റ്റർ പതിനാറിൽ അയൽവാസി കുടുംബത്തിനൊപ്പം ഗോവയിലേക്കുള്ള വിനോദയാത്ര മദ്ധ്യേയായിരുന്നു ഈ സംഭവം.
വാൻ റോഡിൽ നിന്നും അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞു അർച്ചനയെ തനിച്ചാക്കി അമ്മയും അച്ഛനും സഹോദരനും അവിടെവച്ചു തന്നെ പോയി. മരിച്ചാൽതന്റെ ശരീരം കുടുംബ വീട്ടിൽ എത്തിച്ചിട്ടേ കർമങ്ങൾ ചെയ്യാവൂ എന്ന് മധുസൂധനൻ നായർ മുൻപേ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു അതുകൊണ്ടാണ് ശരീരം നാട്ടിലേക്ക് കൊണ്ടുപോയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അകത്തളത്തിൽ കിടത്തിയ ശേഷമാണ് ബന്ധുക്കളെ കാണിച്ചത് ഈ സമയത്താണ് നിസാര പരിക്കുകളോടെ രക്ഷപെട്ട അർച്ചനയെ വീട്ടിലേക്ക് കൊണ്ടുവന്നത് അച്ഛന്റെയും അമ്മാമയുടെയും ചേട്ടന്റെയും കാൽക്കീഴിൽ ഇരുന്ന് അർച്ചന പരിഭവം പറഞ്ഞു തന്നെ തനിച്ചാക്കി പോയതിന്.
കണ്ടു നിൽക്കാനാകാതെ എഴുന്നേൽപ്പിച്ചവരോട് ബന്ധുക്കളിൽ ആരോ വിളിച്ചു പറഞ്ഞു അവൾ നന്നായി കണ്ടോട്ടെ അവളെ അവരും കാണട്ടെ എഴുനേൽപ്പിക്കണ്ട. കരഞ്ഞുതളർന്ന അർച്ചനയെ സാക്ഷിയാക്കിയാണ് മൂവരെയും ചെറുതുരുത്തിയിലേക്ക് സംസ്ക്കാരത്തിനായി കൊണ്ടുപോയത്.