പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയലേക്ക് എത്തിയ നടിയാണ് ദുർഗ കൃഷ്ണ. തനി നാട്ടിൻപുറത്തുകാരിയായാണ് ദുർഗ മലയാളികളിലേക്ക് എത്തിയത്. ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ പ്രോജക്ട്. തനി നാടൻ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർക്ക് സുപരിചിതയായ താരം അടുത്തിടെ ഗ്ലാമർ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. കയ്യിൽ എരിയുന്ന സിഗരറ്റുമായി വന്ന് ഗ്ലാമറസ് വേഷത്തിൽ തിളങ്ങിയ താരത്തിന്റെ മേക്കോവർ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.
താരത്തിന്റെ പെട്ടെന്നുള്ള രൂപമാറ്റമാണ് ആരാധകരെ ആദ്യം അമ്പരപ്പിച്ചത്. സോഷ്യൽ മീഡിയയിൽ ദുർഗ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് തന്റെ കാമുകനെ പരിചയപ്പെടുത്തി പോസ്റ്റ് താരം ഇട്ടത്. അതും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ വാക്കുകളാണ്.തനിക്ക് ജീവിതത്തിൽ ഉണ്ടായ ഒരു ദുരനുഭവമാണ് പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,ഞാൻ സ്കൂളിൽ 3ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ബസ്സിൽ പോകുന്ന ഒരു ദിവസം വീട്ടിലൊക്കെ പലഹാരം കൊണ്ട് നടന്ന് വിൽക്കാൻ വന്ന ഒരു ചേട്ടൻ എന്നെ മടിയിലിരുത്തി.
അയാൾക്ക് എന്റെ ശരീരത്തിൽ തൊട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല പിന്നീട് എന്റെ രഹസ്യ ഭാഗങ്ങളിലേക്ക് കൈകൾ വന്നപ്പോൾ ഞാൻ അതിനെ എതിർത്തു. അയാൾ നല്ല പ്രായം ഉള്ള ഒരാളായിരുന്നു. എനിക്ക് അപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല അതിൽ ഇപ്പോൾ ദുഃഖമുണ്ട്.ഒരുപക്ഷേ അന്ന് എന്റെ ടീച്ചേഴ്സും മാതാപിതാക്കളോട് ഇതിനെപ്പറ്റി എന്നോട് പറഞ്ഞു തന്നിരുന്നെങ്കിൽ ഞാൻ ഒന്ന് പ്രതികരിക്കുമായിരുന്നു എന്നാൽ അപ്പോൾ അതിന് കഴിഞ്ഞില്ല. സ്കൂളിലെത്തി കരയുന്ന എന്നെ കണ്ട ടീച്ചർ എന്തിനാണ് കരയുന്നത് എന്ന് ചോദിച്ചപ്പോൾ ഒരാൾ കമ്മൽ അഴിച്ചു തരാൻ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞാണ് അതിൽനിന്ന് പിൻവലിഞ്ഞത് എന്നും ദുർഗ പറയുന്നു.