ഡാൻസ് കൊറിയോഗ്രാഫർ മെൽവിൻ ലൂയിസും നടി സന ഖാനും തമ്മിലുള്ള പ്രണയം സോഷ്യൽ മീഡിയയിൽ ഒരു സമയത്തെ വൈറൽ വിഷയങ്ങളിൽ ഒന്നായിരുന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ പ്രണയാർദ്രമായ ഫോട്ടോകൾ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് ഇവരുടെ ബന്ധം വേർപിരിയാൻ പോകുന്നു എന്നതാണ്. ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വേര്പിരിയുന്നത്. അടുത്ത് നടന്ന അഭിമുഖത്തിലാണ് സന ഇക്കാര്യം വെളിപ്പെടുത്തുന്നത്.
ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും ഫോട്ടോകൾ ഡിലീറ്റ് ചെയ്തിരുന്നു. സനയുടെ വാക്കുകൾ ഇങ്ങനെ, ”മെൽവിൻ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്നേഹിച്ചത്. പക്ഷേ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞുപ്പോൾ മുതൽ വിഷാദരോഗം അലട്ടുകയാണ്.മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് താന്‍ നേരത്തെ കേട്ടിരുന്നുവെന്നും എന്നാൽ മെൽവിൻ എല്ലാം നിഷേധിച്ചതിനാൽ ഒന്നും വിശ്വസിച്ചില്ലെന്നും സന പറയുന്നു. ”ആ ബന്ധം ഞാൻ അവസാനിപ്പിച്ചു. മറ്റൊരാളുമായി പ്രണയത്തിലാണിപ്പോൾ അയാൾ’ എന്നും സന പറയുന്നു