പാമ്പ്, മുതല എന്നൊക്കെ കേട്ടാല്‍ പെട്ടെന്ന് നമ്മുടെ മനസിലേക്ക് വരുന്നത് ഭയമായിരിക്കും. എന്നാല്‍ ഇത്തരം മൃഗങ്ങളെ വളര്‍ത്ത് മൃഗങ്ങളാക്കുന്ന ധീരന്മാരും നമുക്ക് ചുറ്റുമുണ്ട്. സാധാരണ വളര്‍ത്ത് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവയെ വളര്‍ത്തുന്നവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൗതുകമാണ്. വേറിട്ടൊരു വളര്‍ത്തു മൃഗവുമായുള്ള യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
കണ്ടാല്‍ നമുക്ക് പേടി തോന്നുമെങ്കിലും ആളൊരു ശാന്തനാണ്. ഒരു തടാകത്തിലിരുന്ന് യാതൊരു പേടിയുമില്ലാതെ മുതലയ്ക്ക് ഭക്ഷണം കൊടുക്കുന്ന യുവാവിന്റെ വീഡിയോയാണിത്. ചെറിയൊരു ബോട്ടിലിരിക്കുന്ന യുവാവ് ഭക്ഷണം കാണിക്കുമ്പോള്‍ തന്നെ മുതല അവന്റെ അടുത്തേക്ക് ചാടി വീഴുകയാണ്. അതിന് ശേഷം അയാളുടെ കാല്‍മുട്ടില്‍ മുന്നിലെ കൈകള്‍ വച്ച് നിന്നാണ് മുതല മാംസം കഴിക്കുന്നത്.
യാതൊരു പേടിയുമില്ലാതെ മുതലയ്ക്ക് ഭക്ഷണം നല്‍കുന്ന ഈ കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ഭക്ഷണം നല്‍കിയ ശേഷം മുതലയെ അവന്‍ തലോടുന്നതും വീഡിയോയില്‍ കാണാം. വിശപ്പ് ശമിച്ചതിന് ശേഷം മുതല തിരിച്ച് നീന്തി തടാകത്തിലേക്ക് പോകുന്നുണ്ട്. figen എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. 4.4 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.
ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ പേടിയാകുയാണെന്നാണ് പലരും കമന്റിട്ടിരിക്കുന്നത്. ഏത് തരത്തിലുള്ള വളര്‍ത്ത് മൃഗമാണിതെന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
What type of pet is that bro?pic.twitter.com/SjlJRYJsDA
— Figen (@TheFigen) August 2, 2022
ദൈവമേ എനിക്ക് ഇത് കാണാന്‍ പോലും കഴിയില്ല എ്ന്നാണ് ഒരാളുടെ കമന്റ്. ‘രസകരമായ വസ്തുത, മുതലകള്‍ അപകടകരമായ അഗ്ര വേട്ടക്കാരാണ്. എന്നിരുന്നാലും, അവര്‍ എല്ലാ ഉരഗങ്ങളിലും ഏറ്റവും ബുദ്ധിയുള്ളവരാണെന്നാണ് വേറൊരാളുടെ അഭിപ്രായം. മുതലകള്‍ മെരുങ്ങില്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.